
Malayalam
‘നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വര്‍ഷത്തെ ഇടവേളയില്‍ എടുത്ത ചിത്രങ്ങളുമായി സുഹാസിനി
‘നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വര്‍ഷത്തെ ഇടവേളയില്‍ എടുത്ത ചിത്രങ്ങളുമായി സുഹാസിനി

13 വര്‍ഷത്തെ ഇടവേളയ്ക്കുള്ളിലെടുത്ത രണ്ടു ചിത്രങ്ങള്‍ പങ്കുവച്ച് നടിയും സംവിധായികയുമായ സുഹാസിനി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ ഒരു സിനിമയുടെ ഷൂട്ടിനിടയില്‍ എടുത്ത ചിത്രമാണ് പങ്കുവെച്ചത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും നൽകിയിട്ടുണ്ട്
”നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വര്‍ഷത്തെ ഇടവേളയില്‍ എടുത്തതാണ് ഈ ചിത്രങ്ങള്‍. ആദ്യത്തേത് ബാംഗ്ലൂരില്‍ ‘എരട്നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങള്‍ ഷൂട്ടിന് വേണ്ടി അതെ സാരി സംഘടിപ്പിച്ചു. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നല്കുന്നു. നന്ദി ആസ്ത, ഈ കൊളാഷിന്.” സുഹാസിനി കുറിച്ചു
‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി ആദ്യമായി സിനിമയില്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ക്യാമറ വിദ്യാര്‍ഥിനി കൂടിയായിരുന്നു സുഹാസിനി ഹാസന്. പിന്നീട് ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ജെ മഹേന്ദ്രന്റെ ‘ഉതിരിപൂക്കള്‍’, ഐവി ശശിയുടെ ‘കാളി’, ജെ മഹേന്ദ്രന്റെ ജോണി തുടങ്ങിയ ചിത്രങ്ങളില്‍ ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ സഹായിയായി സുഹാസിനി പ്രവര്‍ത്തിച്ചു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...