സ്പൈ ത്രില്ലർ, എയർ ബേസിൽ ഷൂട്ടിംഗ്, മലയാളിയായ ക്യാമറമാൻ – വിശ്വരൂപം 2വിനെ കുറിച്ച് നിങ്ങൾ അറിയേണ്ട 10 കാര്യങ്ങൾ !!
ഉലകനായകൻ കമൽഹാസന്റെ വിശ്വരൂപം 2 ഓഗസ്റ്റ് 10 ന് തിയ്യേറ്ററുകയിലെത്തുകയാണ്. 2013 ൽ റിലീസ് ആയ സ്പൈ ത്രില്ലെർ സിനിമ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. ബോക്സ്ഓഫീസിൽ നിന്ന് 220 കോടിയിലധികം നേടിയ വിശ്വരൂപം ഒരുപാട് വിവാദങ്ങളും റിലീസ് സമയത്ത് സൃഷ്ടിച്ചിരുന്നു.
ഡി.ടി.എച്ച് റിലീസിനൊരുങ്ങിയ അണിയറപ്രവർത്തകർക്കെതിരെ തിയ്യേറ്ററുകൾ രംഗത്ത് വന്നതും, ചിത്രത്തിൽ മുസ്ലിം മത വിശ്വാസങ്ങളെ ഹനിക്കുന്ന രംഗങ്ങളുണ്ടെന്ന കാരണം പറഞ്ഞു ചില സംഘടനകൾ വിവാദമുയർത്തിയതും ഒന്നും തന്നെ ചിത്രത്തെ ബാധിക്കുകയുണ്ടായില്ല.
ആദ്യ ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ സമയത്ത് തന്നെ രണ്ടാം ഭാഗവും ഉണ്ടാകുമെന്ന് സംവിധായകനും നായകനുമായ കമൽഹാസൻ പ്രഖ്യാപിച്ചിരുന്നു. 2015 ൽ തിയ്യേറ്ററിലെത്തും എന്ന് പറഞ്ഞിരുന്ന വിശ്വരൂപം 2 വിന്റെ റിലീസ് ഇത്രയും വൈകിയതിന്റെ കാരണം അറിയാമോ ?!
വിശ്വരൂപം 2 വിനെ കുറിച്ച് നിങ്ങൾക്കറിയാത്ത, എന്നാൽ നിങ്ങളറിയാൻ ആഗ്രഹിക്കുന്ന 10 കാര്യങ്ങൾ
1.വിശ്വരൂപം പോലെ തന്നെ വിശ്വരൂപം 2 വും ഒരു സ്പൈ ത്രില്ലെർ തന്നെയാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ആദ്യഭാഗം അമേരിക്കയിലായിരുന്നു ഷൂട്ട് ചെയ്തതെങ്കിൽ വിശ്വരൂപം 2 പൂർണ്ണമായും ഇന്ത്യൻ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
2.ഏകദേശം 75 കോടി രൂപ ബഡ്ജറ്റിൽ വിശ്വരൂപം 2 നിർമ്മിക്കുന്നത് നടനും സംവിധായകനുമായ കമൽഹാസൻ തന്നെയാണ്. ചിത്രത്തിനായി തിരക്കഥയൊരുക്കുന്നതും അദ്ദേഹമാണ്.
3. കമൽഹാസനെ കൂടാതെ രാഹുൽ ബോസ്, പൂജ കുമാർ, ആൻഡ്രിയ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
4. വിശ്വരൂപം 2 ഷൂട്ട് ചെയ്തിരിക്കുന്നത് തമിഴിലാണെങ്കിലും, ഇന്ത്യയിലെ നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്ത വേർഷനുകൾ ആയിരിക്കും റിലീസ് ചെയ്യുന്നത്. ‘വിശ്വരൂപ് 2’ എന്ന പേരിലായിരിക്കും ഹിന്ദിയിൽ ചിത്രമെത്തുന്നത്.
5. വിശ്വരൂപം 2 വിന്റെ നാല്പത് ശതമാനത്തിലധികം ഭാഗം വിശ്വരൂപത്തിന്റെ ചിത്രീകരണ സമയത്ത് തന്നെ പൂർത്തിയായിരുന്നതായി സംവിധായകൻ കമൽഹാസൻ പറഞ്ഞിരുന്നു.
6. വിശ്വരൂപം 2 വിന്റെ ചിത്രീകരണത്തിനിടെ ഛായാഗ്രാഹകൻ സാനു വർഗീസ് ചില പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് പിന്മാറുകയുണ്ടായി. പിന്നീട് മലയാളി കൂടിയായ ഷാംദത്ത് സൈനുദ്ധീൻ ആണ് അദ്ദേഹത്തിന് പകരമായെത്തിയത്.
7. വിശ്വരൂപം 2 ഷൂട്ടിംഗ് ആരംഭിച്ചത് തായ്ലൻഡിൽ ആയിരുന്നു. ബാങ്കോക്ക് എയർബേസിൽ വരെ ചില രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.
8.ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിംഗ് 2013 ലാണ് ആരംഭിച്ചത്. എന്നാലും റിലീസ് ഒരുപാട് വൈകുകയായിരുന്നു.
9. റിലീസിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ട ചിത്രമായിരുന്നു വിശ്വരൂപം 2. ആദ്യം റീലിസ് തീരുമാനിച്ചത് 2015 ഓഗസ്റ്റ് 3 നായിരുന്നു. എന്നാൽ ഒരുപാട് തവണ റിലീസ് മാറ്റിവെക്കുകയുണ്ടായി. ചില സാമ്പത്തിക പ്രശ്നങ്ങളും ചിത്രത്തിന്റെ റിലീസിനെ ബാധിച്ചു.
10. 2017 ൽ വിശ്വരൂപം 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട കമൽഹാസൻ ചിത്രം 2017ൽ തന്നെ തിയ്യേറ്ററുകളിൽ എത്തും എന്ന ഉറപ്പ് നൽകിയിരുന്നു. എന്നാൽ റിലീസ് വീണ്ടും വൈകുകയായിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...