
Malayalam
മിഥുൻ രമേശും അഞ്ജലി നായരും ഒന്നിച്ചു…”ബേബി സാം” സൈന പ്ലെ ഒ. ടി. ടി യിലൂടെ റിലീസായി
മിഥുൻ രമേശും അഞ്ജലി നായരും ഒന്നിച്ചു…”ബേബി സാം” സൈന പ്ലെ ഒ. ടി. ടി യിലൂടെ റിലീസായി

മിഥുൻ രമേശ്, അഞ്ജലി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവൻ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന “ബേബി സാം” സൈന പ്ലെ ഒ. ടി. ടി യിലൂടെ റിലീസ് ചെയ്തു.
കുട്ടികളെ മോഷ്ടിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ വളരെ ആനുകാലിക പ്രസക്തിയുള്ളതും ഒരോ രക്ഷിതാക്കളും കണ്ടിരിക്കേണ്ടതാണന്നും ഫ്ലാറ്റിൽ നിന്നും കാണാതാകുന്ന കുഞ്ഞിൻ്റെ അച്ഛനും അമ്മയും അഭിമുഖീകരിക്കുന്ന സാഹചര്യത്തിൻ്റെ നേർക്കാഴ്ചയാണ് “ബേബി സാം” എന്ന സിനിമ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
നസീർ സംക്രാന്തി, സജീവ് കുമാർ,റിതു പി രാജൻ,ഷാജി ഏബ്രഹാം,ബിനു കെ ജോൺ,മായ,രേവതി ഷാരിയേക്കൽ, മാസ്റ്റർ ആയൂഷ് എന്നിവരാണ് മറ്റു താരങ്ങൾ.
വിംങ്സ് എന്റർടൈൻമെന്റ് ആന്റ് സിനിമയുടെ ബാനറിൽ സനിൽ കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ദാസ് നിർവ്വഹിക്കുന്നു. നിഖിൽ ജിനൻ, മഹാദേവൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ലാലു ലാസർ ,കല ,ശംബു എന്നിവർ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ ,സംഗീത്, വില്യംസ്,ഗായത്രി എന്നിവർ പാടിയിരിക്കുന്നു. എഡിറ്റിംഗ്-റാഷിൻ അഹമ്മദ്.പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് പറവൂർ,കല-ജസ്റ്റിൻ ആന്റെണി, മേക്കപ്പ്-നാഗിൽ അഞ്ചൽ കോസ്റ്റ്യൂം-അസീസ് പാലക്കാട്, സ്റ്റിൽസ്- വിഷ്ണു ബാലചന്ദ്രൻ, ഡിസൈൻ-യെല്ലോ ടൂത്ത്
വിഎഫ്എക്സ്-നിതീഷ് ഗോപൻ,കളറിസ്റ്റ്-സുജിത് സദാശിവൻ,പി ആർ ഒ- എ എസ് ദിനേശ്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...