Connect with us

അഭിനയത്തിന്റെ ഭാ​ഗമായി ഞാൻ കൈ ഉയർത്തിയപ്പോൾ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു…. ഞാനും സെറ്റിലെ മറ്റ് അം​ഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി, കനകയുടെ മുന്നിൽ ന​ഗ്നനായി നിൽക്കേണ്ടി വന്നു; മുകേഷ്

Malayalam

അഭിനയത്തിന്റെ ഭാ​ഗമായി ഞാൻ കൈ ഉയർത്തിയപ്പോൾ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു…. ഞാനും സെറ്റിലെ മറ്റ് അം​ഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി, കനകയുടെ മുന്നിൽ ന​ഗ്നനായി നിൽക്കേണ്ടി വന്നു; മുകേഷ്

അഭിനയത്തിന്റെ ഭാ​ഗമായി ഞാൻ കൈ ഉയർത്തിയപ്പോൾ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു…. ഞാനും സെറ്റിലെ മറ്റ് അം​ഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി, കനകയുടെ മുന്നിൽ ന​ഗ്നനായി നിൽക്കേണ്ടി വന്നു; മുകേഷ്

ഗോഡ് ഫാദർ ചിത്രീകരണത്തിനിടെ കനകയുടെ മുന്നിൽ ന​ഗ്നനായി നിൽക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് . ആൺകുട്ടികളുടെ ഹോസ്റ്റൽ രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ സംഭവം മനടന്നതെന്നും താരം പറയുന്നു. മുകേഷ് സ്പീക്കിങ് എന്ന താരത്തിന്റെ യുട്യൂബ് ചാനലിൽ ഡോ​ഗ് ഫാദർ സിനിമാ ഷൂട്ടിങ് അനുഭവം പങ്കുവെക്കുന്ന വീഡിയോയിലായിരുന്നു മുകേഷിന്റെ വെളിപ്പെടുത്തൽ.

നടന്റെ വാക്കുകൾ ഇങ്ങനെ

‘​ഗോഡ് ഫാദർ സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരും തലങ്ങും വിലങ്ങും നായികയെ അന്വേഷിക്കുകയാണ്. അങ്ങനെയിരിക്കെയാണ് കനകയുടെ ആദ്യ സിനിമയായ കര​ഗാട്ടക്കാരൻ ശ്രദ്ധയിൽപ്പെടുന്നത്. ശേഷം കനകയെ സിനിമയിൽ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ കനകയെ നേരിട്ട് കണ്ടിട്ടില്ല. അങ്ങനെ എല്ലാം പറഞ്ഞ് ഉറപ്പിച്ച് കനക ഷൂട്ടിങിനായി കേരളത്തിലെത്തി. മഹാറാണി ഹോട്ടലിൽ വന്ന് ഇരുന്നു. യാത്ര കഴിഞ്ഞ് വന്നതിന്റെയാരിക്കണം. ഒരു നായിക എന്ന രീതിയിൽ സങ്കൽപ്പിക്കാൻ കഴിയാത്ത പോലെയുള്ള അവസ്ഥയായിരുന്നു കനകയുടേത്. ഞാൻ‌ തന്നെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എന്നാൽ ഷൂട്ടിങ് ലൊക്കേഷനിൽ വന്നപ്പോൾ എല്ലാവരേയും അതിശയിപ്പിക്കുന്ന രീതിയിൽ അതീവ സുന്ദരിയായിട്ടാണ് കനക എത്തിയത്.’

‘കനക ബോയ്സ് ഹോസ്റ്റലിലേക്ക് രാമഭദ്രനെ കാണാനെത്തുന്ന രം​ഗങ്ങളുടെ ചിത്രീകരണം നടക്കുന്ന ദിവസം. ജ​ഗദീഷിന്റെ മായിൻകുട്ടി എണ്ണ തേച്ച് തൊണ്ട് ഇരിക്കുന്നു. എന്റെ രാമഭദ്രന്റെ കഥാപാത്രം കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്. പെട്ടന്ന് മാലു വരുന്നുവെന്ന് അറിഞ്ഞ് ചാടി എണീറ്റ രാമഭദ്രൻ ഉടുക്കാൻ മുണ്ട് തിരയുമ്പോൾ കാണുന്നില്ല. അതുകൊണ്ട് ബഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോൾ അവളെ കാണാൻ ചെല്ലുന്നതും അതേ ബെഡ്ഷീറ്റ് ഉടുത്താണ്. പെട്ടന്ന് അഭിനയത്തിന്റെ ഭാ​ഗമായി ഞാൻ കൈ ഉയർത്തിയപ്പോൾ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു. ഞാനും സെറ്റിലെ മറ്റ് അം​ഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. കനകയും കണ്ടു… പക്ഷെ അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു. ശേഷം പിന്നീട് ഒരു ദിവസമാണ് ആ സീനിന്റെ ബാക്കി ഭാ​ഗങ്ങൾ ചിത്രീകരിച്ചത്. ​ഗോഡ് ഫാദർ എന്ന സിനിമയെ കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് ഓടി വരുന്ന ചില ‌നിമിഷ​ങ്ങളിൽ ഒന്നാണ് കനകയുടെ മുന്നിൽ ന​ഗ്നനായി നിൽക്കേണ്ടി വന്നത്’ മുകേഷ് ചെറു ചിരിയോടെ പറഞ്ഞ് നിർത്തി.

മാലു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കനക അവതരിപ്പിച്ചത്. ഇന്ന് വരെ മലയാളത്തിൽ ഉണ്ടായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു കനകയുടെ മാലു. ​ 1991 നവംബർ 15ന് ആണ് സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് ഒരുക്കിയ ഗോഡ് ഫാദർ റിലീസാകുന്നത്. മലയാളത്തിൽ ഏറ്റവുമധികം ദിവസം ഓടിയ സിനിമ എന്ന റെക്കോർഡ് ഗോഡ് ഫാദർ സ്വന്തമാക്കിയിരുന്നു സിനിമ പുറത്തിറങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.



More in Malayalam

Trending

Recent

To Top