Connect with us

ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു… ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു… ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍; സാന്ദ്ര തോമസ്

Malayalam

ദിലീപും കുടുംബവും ഒന്നിച്ചുള്ള വനിത മാഗസിന്റെ കവര്‍ പേജാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ കുടുംബസമേതമുള്ള ഫോട്ടോ കവര്‍പേജായി നല്‍കിയതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. നിരവധി പേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിട്ടുണ്ട്.

മാമാട്ടി എന്ന കുഞ്ഞിനെ മാത്രമാണ് തനിക്ക് ഈ ചിത്രത്തില്‍ കാണാനാവുന്നുള്ളൂ എന്നാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പറയുന്നത്. ദിലീപിന്റെ കുടുംബത്തിന് എതിരെ വന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചാണ് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

സാന്ദ്ര തോമസിന്റെ കുറിപ്പ്:

‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു.

എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ ‘

ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ചിരിച്ച് നില്‍ക്കുന്ന കാവ്യയേയും മീനാക്ഷിയേയുമാണ് ചിത്രത്തില്‍ കാണുന്നത്. കൈകൊട്ടി ചിരിച്ച് നില്‍ക്കുന്ന മഹാലക്ഷ്മിയാണ് ചിത്രത്തിലെ മുഖ്യ ആകര്‍ഷണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top