Connect with us

പെറ്റമ്മയെ സ്നേഹിച്ചു തുടങ്ങിയ ഋഷിയ്ക്ക് അമ്മയെ പിരിയേണ്ടി വരുമോ? ; ഇങ്ങനെ കണ്ണീർ കഥയിലെ നായികയാക്കി സൂര്യയെ മാറ്റരുത്; അപേക്ഷയുമായി കൂടെവിടെ പ്രേക്ഷകർ!

Malayalam

പെറ്റമ്മയെ സ്നേഹിച്ചു തുടങ്ങിയ ഋഷിയ്ക്ക് അമ്മയെ പിരിയേണ്ടി വരുമോ? ; ഇങ്ങനെ കണ്ണീർ കഥയിലെ നായികയാക്കി സൂര്യയെ മാറ്റരുത്; അപേക്ഷയുമായി കൂടെവിടെ പ്രേക്ഷകർ!

പെറ്റമ്മയെ സ്നേഹിച്ചു തുടങ്ങിയ ഋഷിയ്ക്ക് അമ്മയെ പിരിയേണ്ടി വരുമോ? ; ഇങ്ങനെ കണ്ണീർ കഥയിലെ നായികയാക്കി സൂര്യയെ മാറ്റരുത്; അപേക്ഷയുമായി കൂടെവിടെ പ്രേക്ഷകർ!

വിവേചിച്ചറിയാന്‍ കഴിയില്ല സ്‌നേഹത്തിന്റെ പ്രഹേളികകള്‍. ഏതു ദിശയില്‍ നിന്നാണ് സ്‌നേഹമെത്തുന്നതെന്ന് പ്രവചിക്കാനാവില്ല. അതിന്റെ കാരണങ്ങളും ഊഹങ്ങള്‍ക്കപ്പുറത്താണ്. നാം വേഴാമ്പലിനെപ്പോലെ കാത്തിരിക്കും. രാപ്പാടിയെപ്പോലെ കേണുകൊണ്ടിരിക്കും. പക്ഷേ, സ്‌നേഹത്തിന്റെ ആകാശമേഘങ്ങള്‍ വന്ധ്യവും വിളറിയതുമായി കടന്നുപോകും. എല്ലാ പ്രതീക്ഷയും അസ്തമിച്ച് തളര്‍ന്ന് വിധിയുടെ ക്രൂരമുഖത്തെ പരിചയിച്ചുകഴിയുമ്പോള്‍ പൊടുന്നനവേ ഒരു വേനല്‍മഴപോലെ സ്‌നേഹം നമ്മിലേക്ക് പ്രതീക്ഷിക്കാത്തവരില്‍നിന്ന് പെയ്തിറങ്ങുന്നു… എല്ലാ മനുഷ്യാവസ്ഥകളും ഇഴപാകുന്നുണ്ടെങ്കിലും ഇതിലെ ജീവിതങ്ങള്‍ മുറിവേറ്റുവീഴുന്നതും തളിര്‍ക്കുന്നതും സുഗന്ധം പരത്തുന്നതും പ്രണയംകൊണ്ടു മാത്രമാണ്…പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ എഴുതിയ വാക്കുകളണിത്.

പ്രണയം ഒരു മനുഷ്യനെ ഏതറ്റതുവരെ വേണമെങ്കിലും എത്തിക്കും, അങ്ങനെയല്ലേ? മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെയിലും പ്രണയവും വിരഹവുമാണ് ഇപ്പോൾ ട്രാക്ക്. അപ്പോൾ മാന്യമഹാജനങ്ങളെ മലയാളി കുടുംബപ്രേക്ഷകരെ രണ്ട് മൂന്ന് ആഴ്ചകൾക്ക് ശേഷം ഏഷ്യാനെറ്റിന്റെ കൂടെവിടെ മുറ്റത്തേക്ക് പൊങ്കാലകൾ വന്നു തുടങ്ങിയ വിവരം വേദനാപൂർവം അറിയിച്ചു കൊള്ളുന്നു..,ഈ രണ്ടാഴ്ച കോളേജിൽ പ്രണയിച്ചു നടന്നു നമ്മൾക്കും നല്ല കുറെ ദിവസങ്ങൾ സമ്മാനിച്ചതിന് സൂര്യയ്ക്ക് ഇപ്പോൾ റൈറ്റർ സാർ തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. കഥയുടെ ചുവടുമാറ്റം എല്ലാ പ്രേക്ഷകരും ശ്രദ്ധിക്കുന്നുണ്ട്. അതുതന്നെയാണ് പ്രൊമോയ്ക്ക് താഴെയുള്ള കമെന്റ്സ് . പക്ഷെ ഋഷിയെയും അതിഥി ടീച്ചറെയും വേർപെടുത്താൻ പോകുന്ന ഒരു പ്ലാൻ ഇവിടെ നടന്നിട്ടുണ്ട്.

അതെന്താണെന്ന് പറയും മുന്നേ ഇന്നലത്തെ എപ്പിസോഡിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ എന്താണെന്ന് ഞാൻ പറയട്ടെ , ‘ഭാവി അമ്മായിയമ്മ മരുമകൾ എന്ന് പറയുന്നതിലും താല്പര്യം അതിഥി ടീച്ചർ സൂര്യ കുട്ടി എന്ന് പറയുന്നതാണ്. അവർ തമ്മിലുള്ള കോംബോ എനിക്ക് ആദ്യം മുതൽ ഇഷ്ടമാണ്. നമ്മുടെ ഒക്കെ ജീവിതത്തിൽ ഒരുപാട് അധ്യാപകർ കടന്നുവന്നിട്ടുണ്ടാകും. നല്ല അനുഭവം തന്നവരും മോശം അനുഭവം തന്നവരും ഉണ്ടാകും… പക്ഷെ നല്ലതിനെ നമുക്ക് കൂടെക്കൂട്ടാം… അപ്പോൾ അതിഥി ടീച്ചറെ പോലെ ഒരു നല്ല അദ്ധ്യാപിക നിങ്ങൾക്കും ഉണ്ടായിരിക്കും… ഉണ്ടാകുന്നതൊരു സന്തോഷം…

പിന്നെ ഇന്നലെ സൂര്യയുടെ അച്ഛൻ പറഞ്ഞ വാക്കുകൾ, അത് സാധാരണക്കാരന് ആയ ഒരു അച്ഛൻ പറയുന്ന , ഒരു അച്ഛന് ഉണ്ടാകുന്ന മനോഭാവം ആണ്. ദേവമ്മയുടെ സ്വഭാവം പിന്നെ ആദ്യം മുതൽ അറിയാമല്ലോ. അവർ വളരെയധികം സ്വാർത്ഥയായ ഒരു കഥാപാത്രമാണ്. അതായത് അവരുടെ മക്കൾ നല്ലപോലെ ജീവിക്കണം. മക്കളുടെ സന്തോഷം അല്ല, പകരം ദേവമ്മയ്ക്ക് അവരുടെ സന്തോഷമാണ് അതിൽ നിന്നും കണ്ടത്തേണ്ടത്. ഒരമ്മ എങ്ങനെ ആകരുത് എന്നാകാം ഈ സീരിയലിലൂടെ ദേവമ്മയെ കാണിച്ചു നമുക്ക് മുന്നിൽ എത്തിക്കുന്ന മെസ്സേജ്.

പിന്നെ റാണിയമ്മയും ജഗനും തമ്മിലുള്ള പ്ലാനിങ്. അവരുടെ രണ്ടാളുടെയും ശത്രുക്കൾ രണ്ടാണ്. റാണിയമ്മയ്ക്ക് അതിഥി ടീച്ചർ ആണ് ശത്രു. സൂര്യ അതിഥിയുടെ പ്രിയശിഷ്യ ആയതുകൊണ്ട് മാത്രമാണ് സൂര്യയോട് റാണിയമ്മയ്ക്ക് ശത്രുത. ഇനി ജഗന് അതിഥി അല്ല ശത്രു. അയാൾക്ക് സ്വത്താണ് വേണ്ടത്. അവിടെ ഋഷിയാണ് ജഗന് തടസം. അപ്പോൾ റാണിയും ജഗനും ഒന്നിച്ചു നിൽക്കുന്നതിൽ ഒരർത്ഥവും ഇല്ല.

പിന്നെ ഇന്നലെ ഡോക്കുമെന്റ്സ് കഥ റാണിയമ്മ ജഗന് മുന്നിൽ പറയുന്നുണ്ട്. ശോ.. ആ ഡോക്കുമെന്റ് ലോകം അറിഞ്ഞാൽ നാണക്കേടല്ലെ… അത് കേട്ടപ്പോൾ എന്തോ പാവം ഋഷി . ലോകം മുഴുവൻ ഋഷിയെ പരിഹസിക്കുമെന്നോർത്ത് വിഷമം തോന്നിപോയി..

പിന്നെ കൈമൾ പറഞ്ഞ വാക്കുകൾ, ” പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നുറപ്പ് വന്നിട്ടേ ഇനി അവളെ കോളേജിലേക്ക് പോലും അയക്കുന്നുള്ളു. ” അത് വളരെ മോശം ആയിപ്പോയി. പിന്നെ കൈമളും കുടുംബവും അതുതന്നയെ ചെയ്യൂ. ഇതിനു മുന്നും അവർ അത് തന്നെയാണ് ചെയ്തിട്ടുള്ളത്. സൂര്യയുടെ പഠനം മുടക്കി ബസുവണ്ണയ്ക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കാൻ വരെ കൈമൾ ഉത്സാഹിച്ചു നിന്നിരുന്നു.

ഇന്നിനി കൈമളിന്റെയും ദേവമ്മയുടെയും കുറേക്കൂടി ന്യായീകരണം കേൾക്കാം., അത് കേൾക്കുമ്പോൾ കൈമൾ പറയുന്നത് ഒക്കെ ശരിയാണെന്ന് നിങ്ങൾക്ക് തോന്നും. പക്ഷെ അതെല്ലാം വെറും ന്യായീകരണമാണ്. നിസ്സഹായതയുടെ ന്യായീകരണം.

ഇനി സംഭവിക്കാൻ പോകുന്നതിലെ പേടിക്കേണ്ട ഒരു കാര്യം ഋഷി അതിഥി ടീച്ചർ ബന്ധം തകരുമോ എന്നതാണ്. അതായത് റാണിയമ്മയ്കും അതിഥി ടീച്ചർക്കും ഋഷിയുടെ അമ്മയുടെ സ്ഥാനമാണ് ഉള്ളത് . അത് മുതലെടുത്ത് റാണിയമ്മ ഒരു ആവശ്യം മുന്നോട്ട് വെക്കുന്നുണ്ട്. ഋഷിയുടെയും സൂര്യയുടെയും വിവാഹം റാണിയമ്മയ്ക്ക് തന്നെ നടത്തണമെന്നും അവിടെ അതിഥിയെക്കാൾ സ്ഥാനം റാണിയമ്മ ആവശ്യപെപ്പടുകയാണ്.

ഇതേസമയം ഇതൊന്നുമറിയാതെ അതിഥി ടീച്ചറും ഋഷിയുടെയും സൂര്യയുടെയും വിവാഹം നടത്താൻ മുൻകൈ എടുക്കുന്നുണ്ട്. അവിടെ ഋഷി കുടുങ്ങും . ഋഷിയ്ക്ക് അമ്മയോട് മാത്രമേ എല്ലാം തുറന്നു സംസാരിക്കാൻ സാധിക്കു. പക്ഷെ ഇവിടെ അതിഥി ടീച്ചറോട് ഈ വിഷയം പറഞ്ഞാലും അതിഥി ടീച്ചർ റാണിയുടെ സ്വഭാവം അറിയുന്നതുകൊണ്ട് അതിനെ എതിർക്കാൻ സാധ്യത ഉണ്ട്. ഋഷി റാണിയമ്മയെ വിശ്വസിക്കുകയാണെങ്കിൽ തുടർന്നുള്ള പ്രശ്‌നങ്ങൾ ഈ വഴിക്കാക്കാനാണ് സാധ്യത. എന്തുതന്നെയായാലും സൂര്യയെ ഇങ്ങനെ തളർത്തിയിടുന്നത് ശരിയല്ല.

ബസുവണ്ണയുടെ കൈയിൽ നിന്നൊക്കെ തനിച്ച് ആൺ വേഷം കെട്ടി രക്ഷപെട്ടു വന്ന സൂര്യ ഇവിടെ ഈ സ്ന്ഹങ്ങൾക്ക് മുന്നിൽ തോൽക്കുകയാണ്. വെറുതെ കരഞ്ഞു മെഴുകിയ നായികയാക്കാൻ മാത്രമായിട്ട് സൂര്യയെ കൊണ്ടുവരരുത്. അങ്ങനെ അല്ല ആ കഥാപാത്രത്തെ ഇതുവരെ കാണിച്ചത്. അതുകൊണ്ട് തന്നെ സൂര്യ കൈമൾ എന്ന പെൺകുട്ടിയെ ഇനിയും ബോൾഡ് ആയി കാണാൻ ആഗ്രഹികുനുന്നുണ്ട്. സൂര്യയ്ക്ക് സൂര്യയുടെ സ്റ്റാൻഡ് എടുക്കാൻ സാധിക്കണം. ജഗനോടും സൂര്യ സംസാരിച്ചു നിൽക്കണം. അല്ലാതെ സാധാരണ കണ്ണീർ പരമ്പരയിലെ നായികയാക്കാൻ സൂര്യയെ ചൂസ് ചെയ്യരുത് . ഏതായാലും അടുത്ത ആഴ്ച കഥ എങ്ങനെ പോകുമെന്ന് നോക്കാം.

about koodevide

More in Malayalam

Trending

Recent

To Top