
Malayalam
തളിപ്പറമ്പ് ചന്തയില്‍ മീന്‍ പെട്ടി ചുമന്ന് ഹരിശ്രീ അശോകന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
തളിപ്പറമ്പ് ചന്തയില്‍ മീന്‍ പെട്ടി ചുമന്ന് ഹരിശ്രീ അശോകന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ഹാസ്യ താരമായി മലയാളി പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയ താരമാണ് ഹരിശ്രീ അശോകന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ ഹരിശ്രീ അശോകന് മീന്‍ ചുമക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
തളിപ്പറമ്പ് ചന്തയില്‍ മീന്‍ പെട്ടി ചുമന്ന് കച്ചവടക്കാര്‍ക്ക് കൊടുക്കുന്നതും കൂലി വാങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ഹരിശ്രീ അശോകന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണിത് എന്നാണ് വിവരം. ശിവകുമാര്‍ കാങ്കോല്‍ കഥയും തിരക്കഥയും ഒരുക്കുന്ന അന്ത്രുമാന് എന്ന സിനിമയുടെ ചിത്രീകരണമാണ് നടന്നത് എന്നാണ് സൂചനകള്‍. മീന്‍ചന്തയിലെ തൊഴിലാളിയുടെ കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന് അവതരിപ്പിക്കുന്നത്.
അതേസമയം, ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി, നാദിര്‍ഷ-ദിലീപ് കൂട്ടുകെട്ടില്‍ എത്തിയ കേശു ഈ വീടിന്റെ നാഥന് എന്നിവയാണ് ഹരിശ്രീ അശോകന്റെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍. മിന്നല്‍ മുരളിയിലെ ദാസന് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഷാന്‍ സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം നമ്പര്‍ 59/2019, ഷെയ്ന് നായകനാകുന്ന കുര്‍ബാനി എന്ന സിനിമയില്‍ ഷെയിന്റെ അച്ഛന് റോളാണ്. ഷറഫുദ്ദീന്-മംമ്ത മോഹന്‍ദാസ് ഒന്നിക്കുന്ന പ്രിയന് ഓട്ടത്തിലാണ് എന്നീ സിനിമകളാണ് ഹരിശ്രീയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...