
Malayalam
നിങ്ങൾ ഇപ്പോഴുള്ളതുപോലെ എന്നും അടിപൊളിയായി തുടരട്ടെ…വിദ്യാബാലന് പിറന്നാളാശംസകളുമായി മഞ്ജു വാര്യർ
നിങ്ങൾ ഇപ്പോഴുള്ളതുപോലെ എന്നും അടിപൊളിയായി തുടരട്ടെ…വിദ്യാബാലന് പിറന്നാളാശംസകളുമായി മഞ്ജു വാര്യർ
Published on

നടി വിദ്യാബാലൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ വിദ്യാ ബാലന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മഞ്ജു വാര്യർ ആശംസ നേർന്നത്.
“ജന്മദിനാശംസകൾ വിദ്യ ബാലൻ. നിങ്ങൾ ഇപ്പോഴുള്ളതുപോലെ എന്നും അടിപൊളിയായി തുടരട്ടെ. ഒരു ആരാധകയെന്ന നിലയിൽ കുറേ സ്നേഹം,” മഞ്ജു വാര്യർ കുറിച്ചു.
ബോളിവുഡില്‍ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള അഭിനേത്രികളില്‍ ഒരാളാണ് വിദ്യാ ബാലന്. ‘പരിണീത’ എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ അഭിനയത്തിന്റെ റേഞ്ച് എന്താണെന്ന് തെളിയിച്ച വിദ്യ, ‘ദി ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രത്തിലൂടെ ഒറ്റരാത്രി കൊണ്ടാണ് ബോളിവുഡിന്റെ താരമായി മാറിയത്. ബോളിവുഡിലെ നാലാമത്തെ ഖാന് എന്നുവരെ വിദ്യയെ ആളുകള്‍ വിശേഷിപ്പിച്ചു തുടങ്ങിയ കാലം. എന്നാല്‍ ചുരുങ്ങിയ വര്‍ഷം കൊണ്ട് തന്റെ കഴിവ് തെളിയിക്കുകയായിരുന്നു താരം
‘ഷേർണി’ ആണ് വിദ്യ ബാലന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 2021 ജൂൺ 18നാണ് ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വിദ്യാ ബാലന്റെ ‘ഷേർണി’ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. ചിത്രത്തിൽ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥയായിട്ടാണ് വിദ്യ എത്തുന്നത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...