Connect with us

ചന്ദനക്കുറി അണിഞ്ഞ് മമ്മൂട്ടി, മമ്മൂട്ടിയുടെ സി ബി ഐ ലുക്കാണോയെന്ന് ആരാധകർ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalam

ചന്ദനക്കുറി അണിഞ്ഞ് മമ്മൂട്ടി, മമ്മൂട്ടിയുടെ സി ബി ഐ ലുക്കാണോയെന്ന് ആരാധകർ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചന്ദനക്കുറി അണിഞ്ഞ് മമ്മൂട്ടി, മമ്മൂട്ടിയുടെ സി ബി ഐ ലുക്കാണോയെന്ന് ആരാധകർ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം.

മലയാളികൾ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ 5. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ആണെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മമ്മൂട്ടി ഒരു ചന്ദനക്കുറി അണിഞ്ഞുള്ള ചിത്രം ഫാൻസ് ഗ്രൂപ്പുകളിലാണ് പ്രചരിക്കുന്നത്. ഇത് ഫാൻ മെയ്ഡ് ചിത്രമാണെന്നുള്‍പ്പെടെ കമന്‍റുകള്‍ വരുന്നുണ്ട്. പ്രായത്തിന് പോലും മമ്മൂട്ടി എന്ന മഹാനടനെ തോൽപ്പിക്കാനാവില്ലെന്നും ഈ പ്രായത്തിലും അഭിനയത്തോടുള്ള പാഷൻ വലുതാണെന്നുമൊക്കെ പലരും കമന്‍റുകളിടുന്നുണ്ട്. ജോബി ജോബിൻ ജോസഫ് എന്ന വ്യക്തിയാണ് ഈ ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്. ‘ഒരു കുറി തൊട്ടപ്പോൾ ഫോട്ടോ വൈറൽ’ എന്ന് കുറിച്ചാണ് ജോബിൻ ഇത് പങ്കുവെച്ചിരിക്കുന്നത്. എഡിറ്റഡ് ചിത്രമാണിതെന്ന് പലരും കമൻറിട്ടുമുണ്ട്.

അതേസമയം തന്നെ സിബിഐയുടെ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാർ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വാര്‍ത്ത പുറത്ത് വന്നത്. പരമ്പരയിലെ നാലു ചിത്രങ്ങളിലും ഏറെ കയ്യടി നേടിയ വിക്രം എന്ന കഥാപാത്രത്തിലൂടെ തന്നെയാണ് ജഗതിയുടെ തിരിച്ചുവരവ് എന്നതാണ് ഏറെ ശ്രദ്ധേയം.

സിബിഐ5 കഴിഞ്ഞ മാസം 29 നാണ് ചിത്രീകരണം തുടങ്ങിയത്. . സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമിക്കുന്നത്. ‘സിബിഐ’യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ‘സിബിഐ’ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

More in Malayalam

Trending

Recent

To Top