
Malayalam Breaking News
മോഹൻലാലും മമ്മൂട്ടിയും നടന്മാരായതിനു ശേഷമാണ് സൂപ്പർ താരങ്ങളായത് .അതാരും മറക്കണ്ട – അഞ്ജലി മേനോൻ
മോഹൻലാലും മമ്മൂട്ടിയും നടന്മാരായതിനു ശേഷമാണ് സൂപ്പർ താരങ്ങളായത് .അതാരും മറക്കണ്ട – അഞ്ജലി മേനോൻ
Published on

By
മോഹൻലാലും മമ്മൂട്ടിയും നടന്മാരായതിനു ശേഷമാണ് സൂപ്പർ താരങ്ങളായത് .അതാരും മറക്കണ്ട – അഞ്ജലി മേനോൻ
പതിവ് വിജയകുതിപ്പ് കൂടെയിലും ആവർത്തിച്ചിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ. യുവതാര നിരയെ അണിനിരത്തി ചിത്രങ്ങൾ ചെയ്യുന്ന അഞ്ജലി ഇനി മുൻനിര താരങ്ങൾക്കൊപ്പം സിനിമ ചെയ്യാൻ ഒരുങ്ങുകയാണെന്നു റിപോർട്ടുകൾ ഉണ്ട്. അഞ്ജലിയുടെ അടുത്ത ചിത്രത്തിൽ മോഹൻലാലാണ് നായകൻ എന്നും സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ഉണ്ട്.
മോഹൻലാലും മമ്മൂട്ടിയും നടന്മാരായതിന് ശേഷമാണ് സൂപ്പർ താരങ്ങളായതെന്നും അത് മറക്കരുതെന്നും അഞ്ജലി മേനോൻ ഒരഭിമുഖത്തിൽ പറഞ്ഞു. അവരെ വച്ച് സിനിമ ചെയ്യണമെന്നുണ്ട്. അത് വലിയൊരു ഉത്തരവാദിത്വമായിരിക്കും. അത്തരത്തിലുള്ള ഒരു തിരക്കഥ ഇതുവരെ ഒത്തുവന്നിട്ടില്ലെന്നും അഞ്ജലി പറയുന്നു. മോഹൻലാലും മമ്മൂട്ടിയും എന്ത് വേഷം ചെയ്യാനും തയ്യാറാണ്. അവരിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കാം. മമ്മൂട്ടി പൊന്തന്മാടയും വിധേയനും ഒരേ വർഷമാണ് ചെയ്തത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു അത്. അതുപോലെ മോഹൻലാലും ഒരേ സമയം കച്ചവട സിനിമകളിലും ആർട്ട് സിനിമകളിലും അഭിനയിക്കുന്നു. ഇത് എളുപ്പമുള്ള കാര്യമല്ലെന്നും അഞ്ജലി പറയുന്നു.
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൻ ഇൻ സിനിമാ കളക്ടീവ് തൊഴിലിടങ്ങളിൽ സുരക്ഷ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണെന്ന് അഞ്ജലി പറയുന്നു. അതിൽ ആൺ-പെൺ ഭേദമില്ല. എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കണം. ഞാൻ സ്വപ്നം കാണുന്നത് അതുപോലെയുള്ള ഒരു മാറ്റത്തിന് വേണ്ടിയാണ്. സ്ത്രീകൾ ജോലി ചെയ്യുന്നിടത്ത് അടിസ്ഥാനമായ ചില സൗകര്യങ്ങൾ ഒരുക്കേണ്ടി വരും. ചില നിയമങ്ങൾ പാലിക്കേണ്ടതായിട്ടും വരും. അതിന് വേണ്ടി സ്ത്രീകൾ ശബ്ദം ഉയർത്തിയില്ലെങ്കിൽ മാറ്റാരാണ് സംസാരിക്കാനുള്ളതെന്നും അഞ്ജലി ചോദിക്കുന്നു. വുമൻ ഇൻ സിനിമാ കളക്ടീവ് എന്ന സംബന്ധിച്ച് മാറ്റങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു സംഘടനയാണ്.
കൂടുതൽ വായിക്കുവാൻ >>>
ദുല്ഖറിന് എല്ലാം അറിയാം; പ്രതാപ് പോത്തനുമായുള്ള പ്രശ്നം തുറന്നു പറഞ്ഞ് അഞ്ജലി മേനോന്
anjali menon about mammootty and mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...