
serial
അമ്മയറിയാതെയിലെ അലീന ടീച്ചർ ചില്ലറക്കാ രിയല്ല കേട്ടോ..യഥാർത്ഥ ജീവിതത്തിൽ ശ്രീതു കൃഷ്ണൻ ഇങ്ങനെ!!
അമ്മയറിയാതെയിലെ അലീന ടീച്ചർ ചില്ലറക്കാ രിയല്ല കേട്ടോ..യഥാർത്ഥ ജീവിതത്തിൽ ശ്രീതു കൃഷ്ണൻ ഇങ്ങനെ!!

തമിഴിൽ നിന്നും മലയാളത്തിൽ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീതു കൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിലെ അലീന പീറ്റർ എന്ന കഥാപാത്രമായി ആണ് ശ്രീതു മലയാളത്തിൽ എത്തുന്നത്. കേരളത്തിൽ വേരുകൾ ഉണ്ടെങ്കിൽ പോലും ശ്രീതു വളർന്നത് തമിഴ്നാട്ടിലാണ്. വിജയ് ടി വി യിൽ സംപ്രേക്ഷണം ചെയ്ത ഏഴാം വകുപ്പ് സീ പിരിവ്വ് എന്ന സീരിയലിൽ ഒരു സ്കൂൾ വിദ്യാർഥിനി ആയി അഭിനയിച്ചാണ് ശ്രീതു ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.
എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതും എല്ലാം തന്നെ ചെന്നൈയിലാണ്. മിനിസ്ക്രീനിൽ എത്തുന്നതിനുമുൻപ് നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്നു ശ്രീതു. ചില പ്രോഗ്രാമുകളിൽ ആങ്കറിംഗ് ചെയ്ത അനുഭവത്തോടെ ആണ് ശ്രീതു മിനിസ്ക്രീനിലേക്ക് വരുന്നത്.അമ്മയറിയാതെ ശ്രീതുവിന്റെ മലയാളം മിനിസ്ക്രീനിലെ ആദ്യ സീരിയലാണ്.നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.
വിക്രം നായകനായ പത്തു എൻട്രതുക്കുളേ എന്ന സിനിമയിലൂടെയാണ് ശ്രീതുവിന്റെ അരങ്ങേറ്റം.ശ്രീനിതാ കൃഷ്ണൻ എന്നാണ് ശ്രീതുവിന്റെ യഥാർഥ പേര്. വളരെ ചുരുക്കം നാളുകൾ കൊണ്ട് അമ്മയറിയാതെ എന്ന സീരിയൽ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായ താരം കൂടിയാണ് ശ്രീതു. തന്റെ ഫോട്ടോഷൂട്ടുകൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.
മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തിയ അമ്മഅറിയാതെ എന്ന പരമ്പര ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അമ്മയുടെയും മകളുടെയും ആത്മബന്ധത്തിന് കഥപറയുന്ന അമ്മയറിയാതെ എന്ന പരമ്പരയിൽ മലയാളത്തിലെ ഒട്ടുമിക്ക സീനിയർ താരങ്ങളും അഭിനയിക്കുന്നുണ്ട്. കേന്ദ്രകഥാപാത്രമായ അലീനയായി എത്തുന്നത് അന്യ ഭാഷാ നടി ശ്രീതു കൃഷ്ണനാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർക്കു മുന്നിൽ താരം എത്തിക്കാറുണ്ട്. മലയാളത്തിൽ തനിക്ക് ഇത്രത്തോളം സ്വീകാര്യത കിട്ടുമെന്ന് വിചാരിച്ചില്ല എന്ന് ഒരു അഭിമുഖത്തിൽ ശ്രീതു വ്യക്തമാക്കിയിരുന്നു.മൂന്ന് ലക്ഷത്തിനടുത്ത് ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റയിലുള്ളത്.
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...