Connect with us

ഇനി കണ്ണടച്ചിരുന്ന് കാണേണ്ടി വരുമോ? ഋഷി സാറേ നിങ്ങൾ തകർത്തു!!

serial

ഇനി കണ്ണടച്ചിരുന്ന് കാണേണ്ടി വരുമോ? ഋഷി സാറേ നിങ്ങൾ തകർത്തു!!

ഇനി കണ്ണടച്ചിരുന്ന് കാണേണ്ടി വരുമോ? ഋഷി സാറേ നിങ്ങൾ തകർത്തു!!

എല്ലാ കൂടെവിടെ ആരാധകർക്കും മെട്രോ സ്റ്റാറിലേക്ക് സ്വാഗതം. നിങ്ങളെല്ലാവരും ക്രിസ്മസോക്കെ അടിച്ചു പൊളിച്ചല്ലോ.. എന്നാൽ, നമ്മുടെ സൂര്യയും ഋഷിയും ക്രിസ്മസ് ആഘോഷം തുടങ്ങാൻ പോകുന്നതേയുള്ളൂ… വരുന്ന എപ്പിസോഡുകളിലാണ് കൂടെവിടെ സീരിയലിലെ അടിപൊളി ക്രിസ്മസ് ഒരുക്കങ്ങളും വിശേഷങ്ങളും നമുക്ക് കാണാൻ കഴിയുന്നത്… ആഘോഷങ്ങൾക്കിടയിൽ കുറച്ചു റൊമാൻസും ഉണ്ട് കേട്ടോ.. അത്, ഏതായാലും നമ്മുടെ നയനയുടെ പരിപാടി ആയിരിക്കും, ആ റൊമാൻസ്….

കഴിഞ്ഞ ആഴ്ചയിലെ അവസാനത്തെ എപ്പിസോഡ് മിത്രയ്ക്ക് സനയും ഋഷിയും ചേർന്ന് നൽകിയ അത്യുഗ്രൻ പണി ആയിരുന്നല്ലോ.. മിത്രയുടെ സ്വഭാവം അനുസരിച്ച് അതിന് പണികൊടുക്കാതിരിക്കില്ല, എന്തായാലും അതിനു വേണ്ടിയുള്ള പുറപ്പാട് ആയി കഴിഞ്ഞിരിക്കുകയാണ്. ഈ ആഴ്ചയിലേ പ്രോമോ വീഡിയോ കാണുമ്പോൾ തന്നെ അക്കാര്യം നമുക്ക് മനസിലാക്കാം..

നന്നായി പഠിക്കുന്ന കുട്ടിയാണ് സൂര്യയെന്ന് നമുക്ക് എല്ലാവർക്കും അറിയാം.. പരമ്പരയുടെ ആദ്യ നാളുകൾ മുതൽ ഓരോ സംഭവവും എടുത്ത് നോക്കിയാൽ, സൂര്യയുടെ ലക്ഷ്യബോധത്തെ കുറിച്ചും പഠനത്തിന് അവൾ എത്രത്തോളം ഇമ്പോർട്ടൻസ് ആണ് കൊടുക്കുന്നതെന്നും വ്യക്തമായി തന്നെ അറിയാവുന്ന കാര്യമാണ്..

ആ സൂര്യയ്ക്കാണ്, പരീക്ഷയിൽ ഇപ്പോൾ മാർക്ക് കുറഞ്ഞിരിക്കുന്നത്.. ഇതിന്റെ പിറകിൽ റാണിയമ്മയുടെയും മിത്രയുടെയും കറുത്ത കാരങ്ങളാണെന്നുള്ള കാര്യം എല്ലാവർക്കും മനസ്സിലായി കാണും. തന്നെ തോൽപിക്കാൻ ശ്രമിച്ച സൂര്യയെ തകർക്കാൻ വേണ്ടി വീണ്ടും രണ്ടുപേരും കൂടി ഇറങ്ങി പുറപെട്ടതായിരിക്കും. പക്ഷെ, നമ്മുടെ ഋഷിയുണ്ടല്ലോ.. പിന്നെ, നമ്മൾ എന്തിനു പേടിക്കണം..

മാർക്ക് കുറയ്ക്കാൻ ശ്രമിച്ചവർക്ക് പണിയുമായി ഋഷി എത്തിയിരിക്കുകയാണ്. തന്റെ എല്ലാമെല്ലാമായ സൂര്യയെ, ഏത് വിധേനയെയും തോല്പിക്കാമെന്ന് ആരും കരുതേണ്ട.. എന്ന് പറയാതെ പറഞ്ഞു വെച്ചേക്കുകയാണ്, ഋഷി..

സൂര്യയ്ക്ക് പ്രതീക്ഷിച്ചതിന്റെ പകുതി മാർക്ക് പോലും കിട്ടിയിട്ടില്ലെന്നാണ് പരാതി. ഇതിനൊന്നും റാണിയമ്മ ശെരിയായൊരു മറുപടി കൊടുക്കുമെന്ന് തോന്നുന്നില്ല. ആ സമയത്താണ് സൂര്യയുടെ ഉത്തരക്കടലാസുകൾ റീവാലുവേഷൻ നടത്തിയേ പറ്റൂ എന്ന നിലപാടുമായി ഋഷി മുന്നോട്ട് വരുന്നത്, എന്തായാലും ഇതിനി തുടർന്ന് ഇനി എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് പുതിയ എപ്പിസോഡുകളിലൂടെ കാണാം.

അതിനോടൊപ്പം തന്നെ, എല്ലാം മറന്ന് സൂര്യയും ഋഷിയും പ്രണയിക്കാനും അവർക്കായി കുറച്ചു സമയം കണ്ടെത്താനും ശ്രമിക്കുമ്പോൾ, അവിടേക്ക് കഴുകൻ കണ്ണുകളുമായി ജഗ്ഗുവും കൂട്ടരും എത്തുന്നുണ്ട്, അതിനെ ഋഷ്യ എങ്ങനെയാണ്, തകർക്കുന്നതെന്ന് നമുക്ക് കാണാം.. സൂര്യക്ക് ഒരു ആപത്തും വരാതിരുന്നാൽ ഭാഗ്യം.. അങ്ങനെ എന്തെങ്കിലും സംഭവിച്ച് ഋഷ്യയേയും സൂര്യയെയും അകറ്റി നിർത്തി മുൻപോട്ട് പോകാൻ പരമ്പരയുടെ അണിയറപ്രവർത്തകർ ശ്രമിക്കുന്നുണ്ടെങ്കിൽ അങ്ങനെ ഒരിക്കലും കഥ മുൻപോട്ട് കൊണ്ട് പോകരുതെന്നാണ്, എനിക്ക് പറയാനുള്ളത്..

പിന്നെ ഒരു അടിപൊളി ക്രിസ്മസ് ന്യൂയർ സെലിബ്രേഷൻ എപ്പിസോഡ് വരാനിരിക്കുന്നുണ്ട്, ഒട്ടുമിക്ക പ്രേക്ഷകരും മനസ്സിൽ ചിന്തിച്ചിട്ടുണ്ടാകും, നല്ലൊരു ക്രിസ്മസോക്കെ ആയിട്ട് ഒരു ക്രിസ്മസ് എപിസോഡൊ ക്കെ വെക്കാമായിരുന്നു എന്നൊക്കെ.. എന്തയാലും, അങ്ങനെ ചിന്തിച്ചവർക്കാണ്.. ഈ ക്രിസ്മസ് ന്യൂയെർ എപ്പിസോഡ്. എന്തയാലും അത് അടിപൊളി ആയിരിക്കും എന്നുള്ള കാര്യത്തിന് ഒരു സംശയവും വേണ്ട…

ക്രിസ്മസ് ഒരുക്കങ്ങൾക്കിടയിൽ, ഒരു കിടിലൻ സീനുംകൂടിയുണ്ട്.. ആഘോഷങ്ങൾ തകൃതിയായി നടക്കുന്നതിനിടയിൽ, കസേരയുടെ മുകളിൽ നിൽക്കുന്ന സൂര്യ കാലുതെറ്റി കറക്റ്റായിട്ട് ഋഷ്യയുടെ കൈകളിൽ തന്നെ വന്നു വീഴുന്നുണ്ട്.. എന്റെ പൊന്നോ.. സൂര്യയും ഋഷിയും തമ്മിൽ പരസ്പരം കണ്ണുകൾ കൊണ്ടൊരു നോട്ടമുണ്ട്, പറയാതിരിക്കാൻ വയ്യ അടിപൊളി തന്നെയാണ്… അപ്പോൾ, എന്തായാലും അടുത്ത ആഴ്ചയിലും, റൊമാൻസും ചെറിയ സംഘർഷവുമെല്ലാമുണ്ട്… നമുക്കെന്തായാലും കാത്തിരുന്നു തന്നെ കാണാം…

More in serial

Trending

Recent

To Top