സംവിധായകൻ കെഎസ് സേതുമാധവൻ ഓര്മ്മയായിരിക്കുകയാണ്. തൊണ്ണൂറാം വയസ്സിൽ ചെന്നൈയിൽ വെച്ചാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെ അനുസ്മരിച്ചിരിക്കുകയാണ് മുൻകാല നടി ജയഭാരതി.
മലയാളമറിയാത്ത സിനിമയറിയാത്ത തന്നെ ഇന്നത്തെ ജയഭാരതിയാക്കിയത് സേതുമാധവൻസാറും പി.ഭാസ്കരൻ മാസ്റ്ററുമാണ് എന്നാണ് ജയഭാരതിയുടെ വാക്കുകള്. സേതുസാറിന്റെ ‘തോക്കുകൾ കഥ പറയുമ്പോൾ ’ എന്ന സിനിമയിൽ അഭിനയിക്കാനെത്തി മെല്ലി ഇറാനിയുടെ ക്യാമറയ്ക്കു മുന്നിൽ ഞാൻ പകച്ചു നിൽക്കുമ്പോൾ ക്ഷമയോടെ എനിക്ക് സിനിമ പറഞ്ഞു തന്നത് ആ വലിയ മനുഷ്യനാണെന്നും സേതുസാർ എന്നേ എന്നും അദ്ദേഹത്തെ വിളിച്ചിട്ടുള്ളൂ താനെന്നും ജയഭാരതി പറയുന്നു. അദ്ദേഹത്തിന്റെ സ്കൂളാണ് സിനിമയുടെ ബാലപാഠങ്ങൾ പകർന്ന് നൽകിയത്.
ആന്ധ്ര മെട്രിക്കുലേഷൻ സ്കൂളിൽ ഞാൻ ചേർന്നപ്പോഴാണ് സിനിമയിലേക്ക് അദ്ദേഹം വിളിച്ചത്. നൃത്തജീവിതത്തിൽ അദ്ദേഹത്തിനാണ് ആദ്യമായി ദക്ഷിണ നൽകിയത്. മകൻ ക്രിഷിന്റെ വിവാഹത്തിന് അദ്ദേഹം കുടുംബസമേതം എത്തി ഞങ്ങളെ അനുഗ്രഹിച്ചു. അദ്ദേഹം മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ കുടുംബത്തിന് ആഹ്ളാദമായിരുന്നു. തന്റെ അമ്മയാണ് മാലിനി പാർത്ഥസാരഥിയുടെ ‘ഉച്ച വെയിൽ ’എന്ന കഥ വായിച്ചിട്ട് സാറിനോട് സിനിമയുടെ സാധ്യത പറഞ്ഞതെന്നും അങ്ങനെയാണ് സാർ കഥ വായിച്ചതും സിനിമയാക്കിയതും, സേതുസാറിന് പ്രണാമം, ജയഭാരതി ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞിരിക്കുകയാണ്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...