Connect with us

എല്ലാം കൊണ്ടും ‘ഇതിഹാസം’ എന്ന വിശേഷണത്തിനർഹനായ സംവിധായക പ്രതിഭ..അകലെ നിന്നു മാത്രം കണ്ട്, ആരാധിച്ച പിതാമഹന് പ്രണാമം, ഓർമകൾക്ക് മരണമില്ലെന്ന് മഞ്ജു വാര്യർ

News

എല്ലാം കൊണ്ടും ‘ഇതിഹാസം’ എന്ന വിശേഷണത്തിനർഹനായ സംവിധായക പ്രതിഭ..അകലെ നിന്നു മാത്രം കണ്ട്, ആരാധിച്ച പിതാമഹന് പ്രണാമം, ഓർമകൾക്ക് മരണമില്ലെന്ന് മഞ്ജു വാര്യർ

എല്ലാം കൊണ്ടും ‘ഇതിഹാസം’ എന്ന വിശേഷണത്തിനർഹനായ സംവിധായക പ്രതിഭ..അകലെ നിന്നു മാത്രം കണ്ട്, ആരാധിച്ച പിതാമഹന് പ്രണാമം, ഓർമകൾക്ക് മരണമില്ലെന്ന് മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ കെ എസ് സേതുമാധവന്റെ വിയോഗത്തിന് പിന്നാലെ ഒട്ടേറേ പേരാണ് അദ്ദേഹത്തെ അനുസ്‍മരിച്ച് രംഗത്ത് എത്തുന്നത്. എല്ലാം കൊണ്ടും ഇതിഹാസം എന്ന വിശേഷണത്തിന് അര്‍ഹനാണ് കെ എസ് സേതുമാധവനെന്ന് നടി മഞ്‍ജു വാര്യര്‍ അനുസ്‍മരിച്ചു

കെ.എസ്.സേതുമാധവൻ സാറിനൊപ്പം മലയാള സിനിമയുടെ ചരിത്രത്തിലെ ഒരധ്യായം കൂടി അവസാനിക്കുകയാണ്. കമൽഹാസൻ സാറും നമ്മുടെ പ്രിയ മമ്മൂക്കയുമുൾപ്പെടെയുള്ളവരെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച ഗുരുശ്രേഷ്‍ഠനായിരുന്നു അദ്ദേഹം. എല്ലാം കൊണ്ടും ‘ഇതിഹാസം’ എന്ന വിശേഷണത്തിനർഹനായ സംവിധായക പ്രതിഭ. സിനിമയെ സാഹിത്യത്തിലേക്ക് ചേർത്തുവച്ചതിലൂടെ അദ്ദേഹം സൃഷ്‍ടിച്ചത് അനശ്വരമായ അഭ്ര കാവ്യങ്ങളാണ്. അകലെ നിന്നു മാത്രം കണ്ട്, ആരാധിച്ച പിതാമഹന് പ്രണാമം. ഓർമകൾക്ക് മരണമില്ല എന്ന് മഞ്‍ജു വാര്യര്‍ കുറിച്ചു

1960ല്‍ വീരവിജയ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സ്വതന്ത്ര സംവിധാകനാകുന്നത്. ആദ്യ മലയാള ചിത്രം മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി നിര്‍മിച്ച ജ്ഞാനസുന്ദരിയാണ്. തുടര്‍ന്ന് ഓടയില്‍ നിന്ന്, ഓപ്പോള്‍, ചട്ടക്കാരി, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴിക നേരം തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു. മലയാള സിനിമയുടെ തുടക്ക കാലത്ത്, കൃത്യമായ ദിശാബോധം നല്‍കി വഴിതെളിച്ച സംവിധായകനായിരുന്നു സേതുമാധവന്‍.

കേരള സംസ്ഥാന സര്‍ക്കാര്‍ കെ എസ് സേതുമാധവനെ ജെ സി ഡാനിയല്‍ പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ‘അര നാഴിക നേരം’ സിനിമയുടെ സംവിധാനത്തിന് കെ എസ് സേതുമാധവന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ‘കരകാണാ കടല്‍’, ‘പണി തീരാത്ത വീട്’, ‘ഓപ്പോള്‍’ എന്നിവയിലൂടെയും കെ എസ് സേതുമാധവന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന് അടക്കമുള്ള ചിത്രങ്ങളിലൂടെ ദേശീയ തലത്തിലും കെ എസ് സേതുമാധവൻ അവാര്‍ഡുകള്‍ സ്വന്തമാക്കി.

More in News

Trending

Recent

To Top