വീണ കൈകാര്യം ചെയ്യാത്തൊരാള് അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു, ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്; വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട റോളിലാണ് താരം എത്തുന്നത്.
ആര്‍ച്ച എന്ന തമ്പുരാട്ടിയുടെ വേഷമാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. സിനിമയിലെ കീര്‍ത്തി അഭിനയിച്ച ഗാനങ്ങള്‍ വൈറലായിരുന്നു. ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനത്തെ കുറിച്ച് പ്രിയദര്ശന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്നെ അതിശയിപ്പിച്ച അഭിനേത്രിയാണ് കീര്‍ത്തി എന്നാണ് പ്രിയദര്ശന് പറയുന്നത്. താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ കീര്‍ത്തി തന്നെ വീണ വായിച്ച് അത്ഭുതപ്പെടുത്തി. അവള് ഒരു വയലിനിസ്റ്റാണ്. പക്ഷേ പലര്‍ക്കും അത് അറിയില്ല. അവളുടെ ഉള്ളില്‍ സംഗീതം ഉണ്ട്.
അതുകൊണ്ടാണ് ആര്‍ച്ചയുടെ വേഷം അനായാസമായി കൈകാര്യം ചെയ്തത്. ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്. വീണ കൈകാര്യം ചെയ്യാത്തൊരാള് അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു.
അവള് റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങള്‍ ചെയ്തത്. പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്കരമാണ്. പക്ഷെ അവള്‍ക്ക് അത് സാധിച്ചു. താന്‍ അതുകണ്ട് അത്ഭുതപ്പെട്ടു എന്നാണ് പ്രിയദര്ശന് പറയുന്നത്.
മരക്കാറിലെ ‘നീയെ എന്‍ തായേ’ എന്ന ഗാന രംഗത്തിലാണ് കീര്‍ത്തി വീണ വായിച്ച് പാടുന്നതായി അഭിനയിച്ചിരിക്കുന്നത്. അതേസമയം, ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ മരക്കാര്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന് എതിരെ വന്‍ തോതില്‍ ഡീഗ്രേഡിംഗ് ക്യാംപെയ്നും നടന്നിരുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...