Connect with us

‘നാളെ കഥ ഇറങ്ങും.. ഞാന്‍ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു’, ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ശരണ്യയുടെ പോസ്റ്റ്

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ മോഹന്‍. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളുമായി താരം എത്താറുണ്ട്.

അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവും ഡോക്ടറുമായ അരവിന്ദിനൊപ്പമാണ് ശരണ്യ എത്തിയത്. ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രമാണ് ശരണ്യ പങ്കുവച്ചിരിക്കുന്നത്. ഇതിന് താരം നല്‍കിയ ക്യാപ്ഷനാണ് വൈറലാകുന്നത്.

ശരണ്യ പോസ്റ്റ് ഇങ്ങനെ ;

Me : ‘ ചേട്ടാ, ഞാന്‍ ഒന്ന് ചരിഞ്ഞു നിന്നോട്ടെ ‘
Him :’ എന്തിനു? ‘
Me : ‘ഇല്ലേല്‍.. നാളെ കഥ ഇറങ്ങും.. ഞാന്‍ പ്രെഗ്‌നന്റ് ആണെന്നും പറഞ്ഞു ‘
Him: ‘ അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്‌നന്‍സി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാന്‍ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ് ഇട് ‘
Me : ‘അപ്പോള്‍ ഡയലോഗ് വരും പോയി exercise ചെയ്യാന്‍.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.. ‘
Him : ‘ അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ് ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു ‘
Me : ‘ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങള്‍ എന്തിനാ വയര്‍ അകത്തേക്ക് വയ്ക്കണേ?’
Him: ‘ ഇനി ഞാന്‍ പ്രെഗ്‌നന്റ് ആണെന്ന് ആര്‍ക്കേലും തോന്നിയാലോ..’

Continue Reading
You may also like...

More in Malayalam

Trending