
Malayalam
ആരാകും ആ അന്തിമവിജയി?? സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ഗ്രാൻഡ് ഫിനാലെ!! ഏഷ്യാനെറ്റിൽ ഉടൻ
ആരാകും ആ അന്തിമവിജയി?? സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ഗ്രാൻഡ് ഫിനാലെ!! ഏഷ്യാനെറ്റിൽ ഉടൻ

മലയാളികൾക്കിടയിൽ തരംഗമായി മാറിയ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്ക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
വിവിധഭാഷകളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ സ്വന്തം ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായി ഗ്രാൻഡ് ഫിനാലെയിൽ എത്തുന്നു. മലയാളത്തിലെ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഷോയായ ” സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ” യുടെ അവസാന പോരാട്ടത്തിനായി മാറ്റുരക്കുന്നത് സാന്ത്വനം, തൂവൽസ്പർശം , കൂടെവിടെ , പാടാത്ത പൈങ്കിളി എന്നീ ജനപ്രിയപരമ്പരകളായ താരങ്ങളാണ് .
ഗ്രാൻഡ് ഫിനാലെയിൽ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങൾ വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്. ബിഗ് ബോസ് ഫെയിം അനൂപും വാനമ്പാടി ഫെയിം സുചിത്രയുമാണ് അവതാരകരായി എത്തുന്നത്.വിജയിയെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ് .
വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക്ക് സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഡിസംബർ 26 ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
സോഷ്യൽ മീഡിയ താരവും, പോ ക്സോ കേസ് പ്രതിയുമായ മുകേഷ് എം നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...