Connect with us

കലിതുള്ളി പ്രതീഷ്! ഇന്ദ്രജേ നീ തീർന്നു, നിന്റെ കളികളൊന്നും ശ്രീനിലയത്തിലെ വീട്ടുകാരോട് വേണ്ട; അനിരുദ്ധിനൊപ്പം ഒരു കൂമ്പമുള്ള കാര്യം മറന്നോ?? കിളി പോയി സരസ്വതിയമ്മ

Malayalam

കലിതുള്ളി പ്രതീഷ്! ഇന്ദ്രജേ നീ തീർന്നു, നിന്റെ കളികളൊന്നും ശ്രീനിലയത്തിലെ വീട്ടുകാരോട് വേണ്ട; അനിരുദ്ധിനൊപ്പം ഒരു കൂമ്പമുള്ള കാര്യം മറന്നോ?? കിളി പോയി സരസ്വതിയമ്മ

കലിതുള്ളി പ്രതീഷ്! ഇന്ദ്രജേ നീ തീർന്നു, നിന്റെ കളികളൊന്നും ശ്രീനിലയത്തിലെ വീട്ടുകാരോട് വേണ്ട; അനിരുദ്ധിനൊപ്പം ഒരു കൂമ്പമുള്ള കാര്യം മറന്നോ?? കിളി പോയി സരസ്വതിയമ്മ

ഇന്നത്തെ കുടുംബവിളക്കു എപ്പിസോഡ് ഒരു രക്ഷയുമില്ല, കിടിലൻ സീനുകളാണ് എല്ലാ പ്രേക്ഷകരും കാണാൻ പോകുന്നത്. കെവി ആരാധകർ കാണാൻ കാത്തിരുന്ന ഒരു എപ്പിസോഡാണെന്ന് ഒറ്റ വാക്കിൽ പറയാം. കാരണം, മറ്റൊന്നുമല്ല… മരണത്തിൽ നിന്നും തന്നെ രക്ഷിച്ച അനുവിനോടും പ്രതീഷിഷിനോടും തന്റെ ഉള്ളിലെ വിഷമങ്ങളെല്ലാം അനികുട്ടൻ പറയുന്നുണ്ട്…

ഇതിന്റെ ദേഷ്യത്തിൽ ഇന്ദ്രജയ്ക്ക് നല്ലതു കൊടുക്കാനുള്ള തയ്യാറടിപ്പിലാണ് പ്രതീഷ്, പൊതുവെ എല്ലാവർക്കും  പ്രതീഷിന്റെ സ്വഭാവം അറിയാമല്ലോ… തന്റെ പ്രിയപെട്ടവരെ ആരെങ്കിലും ഒരു ആവശ്യവുമില്ലാതെ വേദനിപ്പിച്ചാൽ  അടങ്ങിയിരിക്കില്ല, പ്രതീഷും ഇന്ദ്രജയ്ക്ക് രണ്ടു കൊടുക്കുമോ.. ഇല്ലയോ എന്ന് കാത്തിരുന്ന തന്നെ കാണാം..

പക്ഷെ, ഇതിനെകാളും ഇൻട്രസ്റ്റായിട്ടുള്ള  കാര്യം മറ്റൊന്നാണ്, ഇന്ന് സുമിത്രയുടെ പിറന്നാൾ കേക്ക് കട്ട് ചെയ്യും. പ്രേക്ഷകരെല്ലാം അതൊന്നു കാണാൻ വേണ്ടി കൊതിച്ചിരിക്കുകയാണെന്നറിയാം, അനികുട്ടൻ വന്നാലല്ലേ.. അതൊക്കെ നടക്കൂ… അതുകൊണ്ടാണ് കേക്ക് ഒരാഴ്ച അവിടെ ഇരുന്നത് കേട്ടോ.. അല്ലാതെ വേറൊന്നും കൊണ്ടല്ല….  അപ്പോൾ, ഇന്ന് കേക്ക് കട്ട് ചെയ്തിട്ട് സുമിത്ര ആദ്യം  ആർക്ക് കൊടുക്കണം, എന്നാലോചിച്ച് നിൽക്കുന്നുണ്ട്.. അവസാനം നറുക്ക് വീഴുന്നത് സിദ്ധുവിനാണ് കേട്ടോ.. ആ സമയത്ത് സരസ്വതിയമ്മ വായും പൊളിച്ചൊരു നിൽപ്പുണ്ട് അതൊക്കെ ഒന്ന് കാണേണ്ടത് തന്നെയാണ്.. എന്തായാലും ആ കിടിലൻ രംഗങ്ങളൊക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയും.

എന്തൊക്കെയായാലും, കുടുംബവിളക്കിന്റെ ഇപ്പോഴത്തെ പോക്ക് പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിലാണ്.. കഴിഞ്ഞ ആഴ്ചയിൽ ഒരു ലാഗ് വന്നിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് അതിനും മാറ്റം  വരുത്തിയിട്ടുണ്ട്. ഇനി, ഇന്ദ്രാജ ആ രാക്ഷസിയുടെ അന്ത്യം തന്നെ ആയിരിക്കും ഈ ആഴ്ചയിൽ… ഇന്ദ്രജേ നീ തീർന്നു… നല്ലൊരു കുടുംബത്തെ നീ തകർക്കാൻ നോക്കിയാൽ, ശ്രീനിലയത്തിലുള്ള ആരും വെറുതെ ഇരിക്കില്ല, അത് ഇന്നത്തോടെ മനസ്സിലാക്കിയാൽ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ വേദികയെ പോലെ തിരിച്ചടികൾ മാത്രമായിരിക്കും നിന്റെയും ജീവിതത്തിൽ… കാരണം സുമിത്രയാണ് തുനിഞ്ഞിറങ്ങാൻ പോകുന്നത്. അതെന്തായാലും വെറുതെ ആകില്ല. അനിരുദ്ധിനൊപ്പം  ഒരു കുടുംബം മുഴുവനാണ് ഉള്ളത്…  സംഭവബഹുലവും, ട്വിസ്റ്റിങ്ങും ആയിട്ടുള്ള എപ്പിസോഡ് ഇന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

 2020ൽ ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നടി മീരവാസുദേവ് ആണ് സീരിയലിൽ പ്രധാനവേഷത്തിൽ എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. സുമിത്ര എന്ന പാവം വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. തുടക്കത്തിൽ ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു സീരിയൽ. എന്നാൽ പരമ്പരയുടെ കഥ മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു.

സുമിത്ര ബോൾഡ് ആയതോടെ ആരാധകർ കൂടിയത്. ഇത് റേറ്റിംഗിലും പ്രതിഫലിച്ചിരുന്നു. എന്നാൽ ഇടയ്ക്ക് സീരിയൽ കാലിടറുകയായിരുന്നു. സുമിത്രയിലും വേദികയിലും മാത്രമായി കഥ ചുരുങ്ങിയതോടെയാണ് കുടുംബവിളക്ക് താഴേയ്ക്ക് പോകുന്നത്. കഥയിലെ ആവർത്തന വിരസതയാണ് സീരിയലിന് വില്ലനായത്. എന്നാൽ ഇപ്പോൾ ഗംഭീരമായ തിരിച്ചു വരവിന്റെ പാതയിലാണ് സീരിയൽ.

ആരധകർക്കെല്ലാം ഇതിന്റെ സന്തോഷമുണ്ട്, അതവർ കമെന്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സിദ്ധുവിനെ പോലെ അനിരുദ്ധിന്റെ മാറ്റവും സീരിയലിന് ഗുണം ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്. ഇനിയുള്ള എപ്പിപ്പോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കുടുംബ വിളക്കിന്റെ ആ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു വന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ കെവി ടീമിന് നല്ല സന്ദേശം പ്രേക്ഷകരിലേയ്ക്ക് നൽകുന്നതിൽ അഭിനന്ദനവും അറിയിക്കുന്നുണ്ട്.


More in Malayalam

Trending

Recent

To Top