ഇതാണ് എൻ്റെ ചേച്ചൃമ്മ…മഹാത്മാഗാന്ധിയുടെ മരണം ഉൾപ്പെടെയുള്ള പ്രധാനവാർത്തകൾ അന്ന് കേരളീയർ ശ്രവിച്ചിരുന്നത് അവരുടെ ശബ്ദത്തിലൂടെയായിരുന്നു; കുറിപ്പുമായി ജി വേണുഗോപാൽ
ഇതാണ് എൻ്റെ ചേച്ചൃമ്മ…മഹാത്മാഗാന്ധിയുടെ മരണം ഉൾപ്പെടെയുള്ള പ്രധാനവാർത്തകൾ അന്ന് കേരളീയർ ശ്രവിച്ചിരുന്നത് അവരുടെ ശബ്ദത്തിലൂടെയായിരുന്നു; കുറിപ്പുമായി ജി വേണുഗോപാൽ
ഇതാണ് എൻ്റെ ചേച്ചൃമ്മ…മഹാത്മാഗാന്ധിയുടെ മരണം ഉൾപ്പെടെയുള്ള പ്രധാനവാർത്തകൾ അന്ന് കേരളീയർ ശ്രവിച്ചിരുന്നത് അവരുടെ ശബ്ദത്തിലൂടെയായിരുന്നു; കുറിപ്പുമായി ജി വേണുഗോപാൽ
മലയാളികളുടെ പ്രിയ ഗായകനാണ് ജി വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങൾ പങ്കിട്ട് എത്താറുണ്ട്. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ അമ്മയുടെ ചേച്ചി അതായത്, അദ്ദേഹത്തിന്റെ സ്വന്തം ചേച്ചിയമ്മയെ കുറിച്ച് പങ്കിട്ട ഒരു കുറിപ്പാണു വൈറലായി മാറിയത്.
കേരളത്തിന്റെ റേഡിയോ പ്രക്ഷേപണത്തിന്റെ നാൾവഴികളിൽ, ട്രാവൻകൂർ റേഡിയോ നിലയത്തിലെ ആദ്യ അനൗൺസർമാരായിരുന്നു അവർ. മഹാത്മാഗാന്ധിയുടെ മരണം ഉൾപ്പെടെയുള്ള പ്രധാനവാർത്തകൾ അന്ന് കേരളീയർ ശ്രവിച്ചിരുന്നത് അവരുടെ ശബ്ദത്തിലൂടെയായിരുന്നു. എന്നും അദ്ദേഹം പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു.
വേണുഗോപാലിന്റെ വാക്കുകൾ!
ഇതാണ് എൻ്റെ ചേച്ചൃമ്മ. അമ്മയുടെ ചേച്ചി.
പറവൂർ കെ ശാരദാമണി. കേരളത്തിൻ്റെ ആദ്യകാല ശാസ്ത്രീയ സംഗീതജ്ഞരിൽ പ്രശസ്തരായിരുന്ന പറവൂർ സിസ്റ്ററേർസിൽ മൂത്ത സഹോദരി . പ്രശസ്ത സംഗീതഞ്ജരും, ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കേരളത്തിലെ പ്രഥമ ശിഷ്യരിൽ പെടുന്നവരുമായിരുന്നു രണ്ട് വല്യമ്മമാരും. പറവൂർ കെ ശാരദാമണിയും, പറവൂർ കെ രാധാമണിയും. രണ്ടു പേരും ഇന്നോർമ്മകളിൽ മാത്രം!
കേരളത്തിന്റെ റേഡിയോ പ്രക്ഷേപണത്തിന്റെ നാൾവഴികളിൽ, ട്രാവൻകൂർ റേഡിയോ നിലയത്തിലെ ആദ്യ അനൗൺസർമാരായിരുന്നു അവർ. മഹാത്മാഗാന്ധിയുടെ മരണം ഉൾപ്പെടെയുള്ള പ്രധാനവാർത്തകൾ അന്ന് കേരളീയർ ശ്രവിച്ചിരുന്നത് അവരുടെ ശബ്ദത്തിലൂടെയായിരുന്നു.
കേരളത്തിന്റെ ദിശ മാറ്റിയ പല ചരിത്രസംഭവങ്ങൾക്കും ദൃക്സാക്ഷിയുമായിരുന്നു ചേച്ചിയമ്മ. ഭാരതമെന്ന റിപ്പബ്ലിക്കിൽ ചേരാൻ മടിച്ചു നിന്ന സർ സി പി രാമസ്വാമി അയ്യർ എന്ന ദിവാന് നേരെയുണ്ടായ വധശ്രമം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ, ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കച്ചേരി നടക്കുന്നതിനിടെയായിരുന്നു. അന്ന് വേദിയിൽ തംബുരുവിട്ട് കൂടെപ്പാടിയിരുന്നത് പറവൂർ സിസ്റ്റേഴ്സ് എന്ന് അറിയപ്പെട്ടിരുന്ന എന്റെ വല്യമ്മമാരായിരുന്നു.
കേരളം എന്ന സംസ്ഥാനം രൂപമെടുത്ത നവംബർ 1, 1956 ൽ പറവൂർ സിസ്റേറർസ് ബോധേശ്വരൻ്റെ “ജയ ജയ കോമള കേരള ധരണി ” എന്ന കവിത ആദ്യ കേരള നിയമസഭയിൽ ആലപിച്ച് കൊണ്ടായിരുന്നു പ്രഖ്യാപനം നടക്കുന്നത്.
എന്റെ അമ്മയും ഞാനും, എന്റെ മകനും അങ്ങനെ നാല് തലമുറകളിലൂടെ അവർ പകർന്ന സ്നേഹവാത്സല്യങ്ങൾ സീമാതീതം. ആദ്യമായി ആ വിരൽത്തുമ്പിൽ തൂങ്ങി ആകാശവാണിയുടെ പടികൾ കയറുന്ന ഓർമ്മകൾ ഇന്നലെയെന്ന പോലെ ഇന്നും എന്റെ മനസ്സിൽ. പിൽക്കാലത്ത് എന്റെ ആദ്യ ഗാനത്തിന്റെ റിക്കാർഡിംങ്ങും, ആദ്യ ജോലിയും എല്ലാം ആകാശവാണിയിലായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....