Malayalam
53.90 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു സ്വന്തമാക്കി സംയുക്ത മേനോന്‍; സന്തോഷ വിവരം ആരാധകരെ അറിയിച്ച് നടി
53.90 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു സ്വന്തമാക്കി സംയുക്ത മേനോന്‍; സന്തോഷ വിവരം ആരാധകരെ അറിയിച്ച് നടി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് സംയുക്ത മേനോന്‍. ഇപ്പോഴിതാ ബിഎംഡബ്ല്യു 3 സീരിസ് കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടി സംയുക്ത മേനോന്‍. കാറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ബിഎംഡബ്ല്യു സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ബിഎംഡബ്ല്യു കാറെന്നും അതു സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സംയുക്ത പറഞ്ഞു.
മെല്‍ബണ്‍ റെഡ് നിറത്തിലുള്ള ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ഡ് ലിമോസിന്‍ 320 എല്‍ഡിഐ എന്ന ഡീസല്‍ പതിപ്പാണ് താരം സ്വന്തമാക്കിയത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 3 സീരിസ്. 2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന വാഹനത്തിന് 190 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 7.6 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന ഈ കരുത്തന്റെ ഉയര്‍ന്ന വേഗം 235 കിലോമീറ്ററാണ്. 53.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
2018 ല്‍ മലയാളത്തിന് ലഭിച്ച ഏറ്റവും മികച്ച പുതുമുഖ നടിയാണ് സംയുക്ത മേനോന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടി. ഈയ്യടുത്തായി സംയുക്തയുടെ മേക്കോവര്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പോപ്പ്‌കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം.
പിന്നീട് തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി. ഇതിനിടെ തമിഴിലും അരങ്ങേറി. പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കുമെല്ലാം വലിയ സ്വീകാര്യത ലഭിയ്ക്കാറുണ്ട്. ചൂടന്‍ ചിത്രങ്ങളുമായി ആണ് പലപ്പോഴും സംയുക്ത സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്.