മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് അര്ജുന് സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജീവിതത്തിലേയ്ക്ക് ആദ്യ കണ്മണി എത്തിയത്. ഇതിന്റെ സന്തോഷത്തിലാണ് ഇരുവരും. സുദര്ശനയെന്നാണ് മകള്‍ക്ക് ദമ്പതികള്‍ നല്കിയ പേര്. സിസേറിയനിലൂടെയാണ് സൗഭാഗ്യ കുഞ്ഞിന് ജന്മം നല്‍കിയത്. താന്‍ ഏറെ ഭയത്തോടെയാണ് സീസേറിയന് വേണ്ടി പോയതെന്നും എന്നാല്‍ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും നിസീമമായ സേവനം കൊണ്ട് മനോഹരമായി കുഞ്ഞിന് ജന്മം നല്കാന് കഴിഞ്ഞുവെന്നും സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
സിസേറിയന് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നിഷ്പ്രയാസം നൃത്തം ചെയ്യുന്ന വീഡിയോയും സൗഭാഗ്യ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മകള്‍ സുദര്ശനയ്ക്കൊപ്പം വീട്ടിലേക്ക് ആദ്യമായി എത്തിയപ്പോള്‍ തനിക്കായി അര്‍ജുനും കുടുംബവും ഒരുക്കിയ സ്വീകരണത്തിന്റെ വീഡിയോ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന്.
പ്രവസശേഷം ആശുപത്രിയില്‍ നിന്ന് ഇറങ്ങുന്നത് മുതലുള്ള രംഗങ്ങളും സൗഭാഗ്യ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വീല്‍ചെയറിലായാണ് സൗഭാഗ്യയെ കാറിന് അടുത്തേക്കെത്തിച്ചത്. താര കല്യാണായിരുന്നു സുദര്‍ശനയെ എടുത്തത്. വീല്‍ ചെയറിലായിരുന്നപ്പോഴും കാറില്‍ കയറാനായി എത്തിയപ്പോഴുമെല്ലാം സൗഭാഗ്യ വയറില്‍ കൈ ചേര്‍ത്ത് വെച്ചിരുന്നു. സൗഭാഗ്യയുടെ മടിയിലേക്ക് താരകല്യാണ്‍ കുഞ്ഞിനെ വെച്ച് കൊടുക്കുകയിയാരുന്നു.
സൗഭാഗ്യയെയും കുഞ്ഞിനെയും അര്‍ജുന്റെ സഹോദരന് ബൊക്കയുമായാണ് സ്വീകരിച്ചത്. കുടുംബാംഗങ്ങള്‍ എല്ലാം കുഞ്ഞതിഥിയെ സ്വീകരിക്കാനായി എത്തിയിരുന്നു. ആരതിയുഴിഞ്ഞായിരുന്നു കുഞ്ഞതിഥിയെ സ്വീകരിച്ചത്. വെല്‍കം ഹോം ബേബിയെന്ന് തൊട്ടിലിന് അരികിലായി എഴുതിയിരുന്നു. ബലൂണുകളാലും മുറി അലങ്കരിച്ചിരുന്നു. വീട്ടിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.
വയറില്‍ കൈ ചേര്‍ത്ത് വെച്ചാണ് സൗഭാഗ്യ വീഡിയോയിലുട നീളം പ്രത്യക്ഷപ്പെട്ടത്. നിരവധി പേര് വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഇപ്പോഴും കുഞ്ഞ് വയറ്റിലുണ്ട് എന്ന ഓര്മയാണോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഓപ്പറേഷന് അല്ലായിരുന്നോ, അതാണ് കൈ വയറില്‍ വെച്ചിരിക്കുന്നത്, കുലുങ്ങുമ്പോള്‍ വേദന കാണും അതായിരിക്കും വയറില്‍ കെവെച്ചത്. സിസേറിയന് ആയതുകൊണ്ട് ഒരു ബലത്തിന് കൈവെച്ചതായിരിക്കും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...