
serial
കാത്തിരിപ്പിന് വിരാമം അധീന ഒന്നിച്ചു!! സത്യങ്ങൾ ഉടൻ അനുപമ അറിയുമോ?
കാത്തിരിപ്പിന് വിരാമം അധീന ഒന്നിച്ചു!! സത്യങ്ങൾ ഉടൻ അനുപമ അറിയുമോ?

ആഴ്ചകളോളമായി മുന്നോട്ടും പിന്നോട്ടുമില്ലാതെ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് അമ്മയറിയാതെ. പ്രണയവും ക്രൈമും എല്ലാം ചേർന്ന ഒരു കിടിലൻ സീരിയൽ ആണിത് എന്നതിന്, യാതൊരു സംശയവുമില്ല. ഇന്നലത്തെ എപ്പിസോഡിൽ നിങ്ങളെല്ലാവരും ആഗ്രഹിച്ചതുപോലെ അലീന അമ്പാടിയെ വിളിച്ചു.ഈ പ്രണയ സംഗമം എല്ലാവരും കൊതിച്ചൊരു കാര്യം തന്നെയാണ്.
അലീന ടീച്ചറിന്റെ കോൾ വന്നപ്പോൾ തന്നെ, പെട്ടെന്ന് കോൾ എടുക്കുകയായിരുന്നു അമ്പാടി. അങ്ങനെ, ആ സൗന്ദര്യ പിണക്കത്തിന് അവസാനം കുറിച്ചത് ശങ്കരൻമാമയുടെ ഇടപെടൽ കൊണ്ട് തന്നെയാണ്. അമ്പാടിയെ ആ പൊലീസുകാരൻ തല്ലിയതും തല പോട്ടിയതുമൊക്കെ അറിയുന്നതോടുകൂടി അലീന ടീച്ചറിന് ഈഗോയോക്കെ മാറുന്നുണ്ട്.
പക്ഷെ, രണ്ടുപേരും നല്ല റൊമാൻസിൽ സംസാരിച്ചുവരുമ്പോൾ, ആ അനുപമയുടെ എൻട്രി അതെന്തായാലും അമ്പാടിയെപ്പോലെ തന്നെ പ്രേക്ഷകർക്കും ഇഷ്ട്ടപെട്ടില്ലെന്നറിയാം. അധീന പൊരുത്തം നന്നായി അറിഞ്ഞിട്ടും അനുപമ ഇങ്ങനെ കാണിക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും ഇന്നലെ തന്നെ മനസിലായല്ലോ…
അതിനും, കാരണക്കാരൻ ആ സച്ചി ആണെന്ന് ഇന്നലത്തെ എപ്പിസോഡിലൂടെ വ്യക്തമായി കഴിഞ്ഞു.പക്ഷെ, ഈ അനുപമ അറിയുന്നില്ലലോ, അനുപമയെക്കാളും വലിയൊരു പ്രതികാരദാഹിയാണ് അമ്പാടിയും അലീനയുമെന്ന്. ഒരു പക്ഷെ, ഇനി വരുന്ന എപ്പിസോഡുകളിൽ അത് വ്യക്തമായി തന്നെ അറിയുവാൻ കഴിയും. അനുപമ സത്യങ്ങൾ ഉടൻ തന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ, അമ്പാടിയുടെ ട്രെയിനിങ് പിരീഡിൽ അത് വലിയൊരു പ്രശ്നം തന്നെയാകും.
ഇന്നലെ, അനുപമയുടെ കൂട്ടുകാരി പറഞ്ഞതല്ലേ, ശെരി അമ്പാടിയുടെ അമ്മാവനുമായി പ്രശ്നമുണ്ടെങ്കിൽ, അത് അമ്മാവനോട് തീർക്കണം അല്ലാതെ അമ്പടിയുടെ ജീവിതത്തിൽ കയറി കളിക്കുന്നത് ശെരിയല്ല. അതവസാനം അനുപമയ്ക്ക് തന്നെ വിനയാകും.
ഇന്നത്തെ എപ്പിസോഡിലെ പ്രൊമോയിൽ, അമ്പാടിയെ കുരുക്കാൻ വേണ്ടി നരസിംഹൻ സാറിനടുത്ത് പോയി, നന്നായിട്ടൊന്നു സംസാരിച്ചിട്ട് അമ്പാടിയ്ക്ക് നല്ലൊരു പണിയും കൊടുത്തിട്ടാണ് അനുപമയുടെ വരവ്. നരസിംഹൻ, അമ്പാടിയെകൊണ്ട് തന്നെ തല്ലാനൊന്നും പറ്റില്ലെന്ന് പറയുമ്പോൾ, അമ്പാടിയെകൊണ്ട് അതിനു പറ്റും എന്ന രീതിയിലാണ് അലീനയുടെ സംസാരവും പ്രവൃത്തികളും. അതിനുള്ള മറുപടി എന്നോണമാണ്.
അമ്പാടിയും നരസിംഹവും തമ്മിലുള്ള ബലാബലം പരീക്ഷണം. എന്തായാലും ഇതിൽ ഒരുകാര്യം ഉറപ്പാ.. നമ്മുടെ അമ്പാടി അത്രയ്ക്ക് നിസ്സാരകാരനൊന്നുമല്ല. ഈ മത്സരത്തിൽ ജയിക്കുക തന്നെ ചെയ്യും. എന്നാൽ, ജയിച്ചാലോ… ഈ നരസിംഹൻ വീണ്ടും എന്തെങ്കിലും പണി കൊടുക്കുമോ എന്നതും സംശയമാണ്.
അതേസമയം, അമ്പാടിയെ ഓർത്തു കരയുകയാണ് നമ്മുടെ അലീന ടീച്ചർ. അമ്പാടിയുടെ പ്രശ്നങ്ങൾ എല്ലാം അവൻ തന്നെ പരിഹരിച്ചോളും എന്ന് പീറ്റർ പപ്പ അലീനയോട് പറയുന്നുണ്ടെങ്കിലും, അലീനയ്ക്ക് അതൊക്കെ സഹിക്കാൻ പറ്റുമോ?? അമ്പാടിയെ നരസിംഹൻ തല്ലിയതും ബാക്കി സംഭവങ്ങളുമൊക്കെ അലീനയോട് പറഞ്ഞു കാണും അതായിരിക്കും ഇത്രയ്ക്കും സഹിക്കാൻ പറ്റാതെ അലീന കരയുന്നത്. ഇന്നെന്തയാലും അമ്മയറിയാതെ കണ്ട് എല്ലാവരുടെയും കണ്ണ് നിറയും എന്ന കാര്യം ഉറപ്പാണ്.
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...