വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് അപര്‍ണ ബാലമുരളി. ഉണ്ണിമുകുന്ദനും അപര്‍ണ്ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നടിയിപ്പോള്‍. എന്നാല്‍ ചിത്രീകരണത്തിനിടെ നടിയക്ക് ദേഹാസ്വാസ്ഥ്യം വന്നതോടെ ഷൂട്ടിംഗ് മാറ്റിവെച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.
പൊള്ളാച്ചിയിലെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് അപര്‍ണ്ണ ചെറുതോണിയിലെത്തിയത്. ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും അപര്‍ണ്ണയ്ക്ക് ജലദോഷം പിടിപെട്ടിരുന്നു. പിന്നാലെ കടുത്ത ശരീരവേദനയും വന്നു. തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായിരുന്നു.
ദേഹാസ്വാസ്ഥ്യത്തോടെ ഷൂട്ടിംഗില്‍ തുടരാനാവില്ലെന്ന് വന്നതോടെ ഷൂട്ടിംഗിന് പാക്കപ്പ് പറയുകയായിരുന്നു. ജനുവരി 10 ന് ഷൂട്ടിംഗ് പുനരാരംഭിക്കും. മധു അമ്ബാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അദ്ദേഹവും ഡിസംബര്‍ 7 ന് ചെന്നൈയിലേയ്ക്ക് മടങ്ങിയിരുന്നു. നേരത്തേ കമ്മിറ്റ് ചെയ്ത ഒരു പ്രിയദര്ശന് ചിത്രത്തിന്റെ ക്യാമറാമാനും അദ്ദേഹമായിരുന്നു.
പകരം അദ്ദേഹത്തിന്റെ മകന് ദര്‍ശനാണ് ഇവിടെ പകരക്കാരനായത്. മധു അമ്ബാട്ട് ഒന്‍പതാം തീയതി മടങ്ങിയെത്താന്‍ ഇരിക്കെയായിരുന്നു ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞത്. അതോടെ മധു അമ്ബാട്ട് വീണ്ടും പ്രിയനോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇനി അദ്ദേഹം ജനുവരി 10 ന് മടങ്ങിയെത്തും. സലീം അഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...