
Malayalam
രജിഷ വിജയന് വിവാഹിതയാകുന്നുവോ..!? സോഷ്യല്‍ മീഡിയയില്‍ വൈറലായി ആസിഫ് അലിയുടെ വാക്കുകള്‍
രജിഷ വിജയന് വിവാഹിതയാകുന്നുവോ..!? സോഷ്യല്‍ മീഡിയയില്‍ വൈറലായി ആസിഫ് അലിയുടെ വാക്കുകള്‍
Published on

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രജിഷ വിജയന്. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലേയ്ക്ക് അരങ്ങേറ്റം കുറിച്ച രജിഷ, തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും നേടിയിരുന്നു.
ആസിഫ് അലിയായിരുന്നു ചിത്രത്തിലെ നായകന്. ബിജു മേനോന്, ആശ ശരത്ത് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തതിലൂടെ അരങ്ങേറിയ രജിഷ പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂട ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും ശക്തമായൊരു അരങ്ങേറ്റമാണ് രജിഷ നടത്തിയത്. സൂപ്പര്‍ താരം ധനുഷ് നായകനായി എത്തിയ കര്ണന് എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലെ പ്രകടനത്തിന് രജിഷയ്ക്ക് ആശംസാപ്രവാഹമായിരുന്നു.
ഇപ്പോഴിതാ രജിഷ വിജയന് വിവാഹിതയാകുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. രജിഷയുടെ അടുത്ത സുഹൃത്തായ ആസിഫ് തന്നെയാണ് താരത്തെ കുറിച്ചുള്ള രഹസ്യം പരസ്യമാക്കിയത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ആസിഫ് രജിഷയ്ക്ക് പ്രണയമുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. എന്നാല്‍ പ്രണയമുണ്ടെന്ന് പറഞ്ഞിട്ടുള്ളതല്ലാതെ അത് ആരാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഏറെ വൈകാതെ തന്നെ ഒരു ശുഭ വാര്‍ത്ത പുറത്തെത്തുമെന്നും താരം പറയുന്നു. എന്നാല്‍ ആസിഫ് അലിയുടെ വാക്കുകള്‍ വൈറലായതിനു പിന്നാലെ നിരവധി പേരാണ് രജിഷയുടെ കാമുകനെ കണ്ടു പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. നിരവധി താരങ്ങളുടെ ഫോട്ടോ അടക്കം ചിലര്‍ കമന്റും ചെയ്യുന്നുണ്ട്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനു പുറമെ ചിലര്‍ നിരാശയും പ്രകടിപ്പിച്ചിട്ടുണ്ട്.
വളരെ നേരത്തെ തന്നെ വിവാഹം കഴിച്ചതു കൊണ്ട് ആസിഫ് അലിയ്ക്ക് പ്രണയമൊന്നും ഉണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിന് തന്റെ ഇരുപത്തിയേഴാം വയസിലാണ് താന്‍ വിവാഹം കഴിച്ചതെന്നും അതിനു മുമ്പ് തനിക്കൊരു ജീവിതം ഉണ്ടായിരുന്നുവെന്നു ആസിഫ് അലി തമാശയായി പറഞ്ഞു. മാത്രമല്ല, ജീവിതത്തില്‍ അടുത്തു കണ്ട ഗര്‍ഭിണി ഭാര്യ ആണെന്നും ഗര്ബിണികള് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് സമയം കണ്ടെത്തി പഠിച്ചതിനാല്‍ അതെല്ലാം രജിഷയ്ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട് എന്നു കൂടി ആസിഫ് പറയുന്നു. തന്റെ അനുജനെ ഉമ്മ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭയങ്കര ക്ഷീണവും തളര്‍ച്ചയും അനുഭപ്പെടുന്നത് കണ്ട് താന്‍ ഗര്‍ഭിണിയായാല്‍ എന്തായിരിക്കും അവസ്ഥ എന്നെല്ലാം വരെ ചിന്തിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
അതേസമയം മുമ്പ് ഒരു അഭിമുഖത്തില്‍ രജിഷ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘തമിഴ്നാട്ടില്‍ പ്രേക്ഷകര്‍ നമ്മളെ കാണുന്നത് ദൈവത്തെ പോലെയാണ്. അവരെ സംബന്ധിച്ച് കല ദൈവം തന്ന വരദാനമാണ്. അതുകൊണ്ട് തന്നെ കലാകാരന്മാരെ ദൈവത്തിന്റെ പ്രതിരൂപമായി കണ്ടാണ് അവര്‍ നമ്മളെ റെസ്പെക്ട് ചെയ്യുന്നത് എന്നാണ് രജിഷ പറയുന്നത്. തമിഴ്നാട്ടില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ അവര്‍ നമ്മളെ ബഹുമാനത്തോടെ ‘അമ്മാ’ എന്നാണ് വിളിക്കുന്നതെന്നും ആ വിളി കേള്‍ക്കുമ്പോള്‍ തന്നെ എത്രത്തോളം റെസ്പെക്ട് അവര്‍ നമുക്ക് തരുന്നുണ്ടെന്ന് മനസ്സിലാവുമെന്നും രജിഷ തന്റെ ഓര്‍മ്മ പങ്കുവെച്ചു കൊണ്ട് പറയുന്നു.
‘തമിഴ് സിനിമാ ഇന്‍ഡസ്ട്രി കംപാരിറ്റീവ്ലി വളരെ വലുതാണ്. ഒരുപാട് തിയേറ്ററുകള്‍ അവിടെയുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് കൂടുതല്‍ ഉണ്ടാവുന്നതെന്നും രജിഷ പറയുന്നു. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ സിനിമയിലെത്തുന്നത്. സാധാരണക്കാരിയായിരുന്ന തന്നെ ഒരു നടിയാക്കിയത് അനുരാഗ കരിക്കിന് വെള്ളത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആണെന്നാണ് രജിഷ പറയുന്നത്. ചിത്രത്തിലെ പ്രകടനത്തിന് രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും എത്തിയിരുന്നു.
‘എനിക്ക് സിനിമയെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് സിനിമയുടെ സംവിധായകനാണ്. അതേമസയം സാധാരണ പറയും പോലെ നീ ജീവിച്ചാല്‍ മതി എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ലെന്നും . ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ അവരെനിക്ക് തന്നിരുന്നുവെന്നും രജിഷ ഓര്‍ക്കുന്നു.
എനിക്ക് കൃത്യമായ വര്‍ക്ക്ഷോപ്പ്, ട്രെയിനിംഗ് തന്നിരുന്നു. എന്നെ ഒരു നോര്‍മല്‍ പേഴ്സണ്‍ എന്ന നിലയില്‍ നിന്നും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്ക് മാറ്റിയെടുത്തത് ആ ടീമാണെന്ന് രജിഷ അടിവരയിട്ട് പറയുന്നു. ആ സിനിമയുടെ കാസ്റ്റ് ആന്‍ഡ് ക്രൂ, അവരുടെ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് അഭിനയത്തെ കുറിച്ച് ഞാന്‍ എന്തെങ്കിലും അറിഞ്ഞത്. എന്നെക്കൊണ്ട് ഒരു ആക്ടര്‍ ആവാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കിയതും അതേ സപ്പോര്‍ട്ട് കൊണ്ടാണെന്നും രജിഷ പറയുന്നു.
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...