Connect with us

പ്രശ്‌സ്തയായ മലയാളി യൂട്യൂബറും നടിയുമായ ശ്രേയ മുരളീധര്‍ അന്തരിച്ചു; മരണ കാരണം ഹൃദയാഘാതം; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയത് നിരവധി പേര്‍

Malayalam

പ്രശ്‌സ്തയായ മലയാളി യൂട്യൂബറും നടിയുമായ ശ്രേയ മുരളീധര്‍ അന്തരിച്ചു; മരണ കാരണം ഹൃദയാഘാതം; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയത് നിരവധി പേര്‍

പ്രശ്‌സ്തയായ മലയാളി യൂട്യൂബറും നടിയുമായ ശ്രേയ മുരളീധര്‍ അന്തരിച്ചു; മരണ കാരണം ഹൃദയാഘാതം; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയത് നിരവധി പേര്‍

പ്രശ്‌സ്തയായ മലയാളി യൂട്യൂബറും നടിയുമായ ശ്രേയ മുരളീധര്‍ അന്തരിച്ചു. ഇരുപത്തിയേഴ് വയസായിരുന്നു പ്രായം. നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌സീരീസുകളിലൂടെയുമാണ് ശ്രേയ തിളങ്ങി നിന്നിരുന്നത്. മോഡലിംഗിനും അഭിനയത്തിനും പുറമേ നല്ലൊരു വ്‌ലോഗര്‍ കൂടിയായിരുന്നു ശ്രേയ മുരളീധര്‍. മാത്രമല്ല, മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായിരുന്നു ശ്രേയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന് നിരവധി ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്.

ഇടയ്ക്കിടെ തന്റെ മനോഹര ചിത്രങ്ങളുമായി എത്താറുണ്ടായിരുന്ന ശ്രേയയുടെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ആരാധകര്‍. മരണ വാര്‍ത്ത പുറത്തെത്തി നിമിഷങ്ങള്‍ക്കകം തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരില്‍ ഒരാളായ ശ്രേയയ്ക്ക് അദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തി. ഇത്രയും ചെറു പ്രായത്തില്‍ തന്നെ ഈ ലോകത്തോട് വിടപറയേണ്ടി വന്നതിനു പിന്നിലെ കാരണം എന്താണെന്നും ശ്രേയയ്ക്ക് ഇത്രപ്പെട്ടെന്ന് എന്ത് സംഭവിച്ചു എന്നുമാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. മരണക്കാരണമായി പറയുന്നത് ഹൃദയാഘാതമാണ്.

ഇത്ര ചെറുപ്രായത്തില്‍ തന്നെ ഹാര്‍ട്ട് അറ്റാക്ക് വരുമോ എന്നാണ് പലരും സംശയിക്കുന്നത്. ഭക്ഷണശീലത്തിലും ആരോഗ്യ ശീലത്തിലും ഇന്നത്തെ യുവതലമുറയ്ക്ക് സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് ചെറുപ്രായത്തില്‍ ഹാര്‍ട്ടിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഇത് തുടക്കത്തിലേ ചികിത്സിക്കാതെയും മറ്റുമായി ഹാര്‍ട്ട് അറ്റാക്ക് വരെ സംഭവിക്കാന്‍ സാധ്യതയേറെയാണെന്നുമാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. നമ്മുടെം ദൈന്യംദിന ജീവിതരീതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിലേയ്ക്ക് നയിക്കുന്നത്. ഇപ്പോള്‍ പ്രായഭേദമന്യേ ആണ് ഹൃദയാഘാതം സംഭവിക്കുന്നത്.

സമാനമായ രീതിയില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കന്നഡ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിരുന്നു. ഏറെ വൈകാതെ മരണവാര്‍ത്തയും എത്തി.

രാജ്കുമാര്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു പുനീതിന്റെ സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.

അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. ഹു വാണ്ട്‌സ് ടു ബി എ മില്ല്യണര്‍ എന്ന ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാഡ കോട്യാധിപതി’ യിലൂടെ ടെലിവിഷന്‍ അവതാരകനായും ശ്രദ്ധ നേടിയിരുന്നു പുനീത് രാജ്കുമാര്‍. ഇപ്പോഴും താരത്തിന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ ഏറെയാണ്.

More in Malayalam

Trending

Recent

To Top