മലയാളി കുടുംബപ്രേക്ഷകർക്ക് പ്രത്യേകം പറഞ്ഞു പരിചയപ്പെടുത്തേണ്ട കാര്യമില്ലാത്ത അഭിനേത്രിയാണ് നിഷാ മാത്യു. റാണിയമ്മയായും പ്രാണിയമ്മയായും മലയാളികൾ വെറുക്കുമ്പോൾ നിഷാ മാത്യു ആരാധകർക്ക് ഒരു പ്രചോദനമാണ്. ലളിതമായ ജീവിതവും തിരക്കുള്ള ബിസിനസുകാരിയുമാണ് നിഷാ എന്ന് എത്ര പ്രേക്ഷകർക്ക് അറിയാം.
വളരെ ചെറിയ പ്രായത്തിൽ തന്നെ വിജയത്തിന്റെ പടികൾ ഓരോന്നായി ചവിട്ടിക്കടന്നു വന്ന താരം ആദ്യമായി നൽകിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിഷാ മാത്യുവിനെ കുറിച്ച് പറയുകയാണെങ്കിൽ കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയുമെങ്കിലും ഒരു പണി ഏറ്റെടുത്താൽ അത് ഏറ്റവും പെർഫെക്റ്റ് ആക്കി ചെയ്യണം എന്ന് നിർബന്ധം പിടിക്കാറുണ്ട്.
എന്തു പ്രതിസന്ധികൾ ജീവിതത്തിൽ വന്നാലും പിടിച്ചു നിൽക്കാൻ കഴിയുന്ന ആത്മധൈര്യം താരത്തിനുണ്ട്. എന്നാൽ റാണിയമ്മയിൽ നിന്നും വളരെ വ്യത്യസ്തമായ ജീവിതമാണ് നിഷാ മാത്യുവിന്റേത്.
വിസ് മീഡിയ എന്ന സംരംഭത്തിലൂടെയും വിജയക്കൊടി പാറിച്ച താരം ഒരു പിടി നല്ല സിനിമകളിലും മികച്ച വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
ചിത്ര ശലഭങ്ങളെ വലിയ ഇഷ്ടമാണ് നിഷയ്ക്ക്. തീരെ ചെറിയ ജീവിതത്തിനിടയിൽ അനേകം രൂപ പരിണാമങ്ങൾക്ക് വിധേയരാകുന്ന ശലഭങ്ങളുടെ ഭംഗിയിലും ജീവിതത്തിലും നിഷ വിശ്വസിക്കുന്നു. ശലഭങ്ങളോടുള്ള ഇഷ്ടം കൊണ്ട് വിസ് മീഡിയയുടെ ലോഗോയിൽ വരെ ആ പ്രണയം നിഷ കൂടെ കൂട്ടുന്നു.
ചിത്രശലഭം നിറങ്ങൾ കൊണ്ട് മോഹിപ്പിക്കുന്ന പോലെ എപ്പോഴും മുഖം നിറഞ്ഞ ചിരിയുമായി നിഷ മാത്യുവിന്റെ ജീവിതവും ആദർശങ്ങളും അടുത്തു നിൽക്കുന്നവരെ എപ്പോഴും മോഹിപ്പിക്കുന്നുണ്ട്. കുഞ്ഞു കുഞ്ഞു കാര്യങ്ങളുടെ ഒടെ തമ്പുരാട്ടിയായതു കൊണ്ടാകണം വലിയ ബിസിനസ് ലോകത്തിന്റെ അമരത്തിരുന്നിട്ടും ഇപ്പോഴും ഒരു സാധാരണക്കാരിയായ സാധാരണ പ്രേക്ഷകർക്കിടയിൽ ജീവിക്കാൻ സാധിക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...