Connect with us

അമ്മയുടെ തലപ്പത്ത് മോഹൻലാൽ, ഷമ്മി തിലകന്‍ പുറത്ത്

Malayalam

അമ്മയുടെ തലപ്പത്ത് മോഹൻലാൽ, ഷമ്മി തിലകന്‍ പുറത്ത്

അമ്മയുടെ തലപ്പത്ത് മോഹൻലാൽ, ഷമ്മി തിലകന്‍ പുറത്ത്

താര സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷമപരിശോധന പൂര്‍ത്തിയായി. മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേളബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ധിഖ് ട്രഷററായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ 19ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ധിഖ് ട്രഷററായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

21 വര്‍ഷം തുടര്‍ച്ചയായാണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മോഹന്‍ലാല്‍ രണ്ടാം തവണയും. നടന്‍ ഷമ്മി തിലകന്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ വരണാധികാരികള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം സംഘടനയെ വിമര്‍ശിച്ചു കൊണ്ട് ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. തന്റെ നോമിനേഷനെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞ് സഹതാരങ്ങളെ ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് ഷമ്മി ആരോപിച്ചത്. ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു അമ്മയ്‌ക്കെതിരെ കടുത്ത പ്രതികരണവുമായി ഷമ്മി എത്തിയത്.

വൈസ് പ്രസിഡന്റുമാരായി ആശാ ശരത്തിനേയും ശ്വേത മേനോനേയും തിരഞ്ഞെടുക്കും. ഹണിറോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ബാബുരാജ്, നിവിന്‍പോളി, സുധീര്‍ കരമന, ടിനി ടോം എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top