
Social Media
മകൾക്ക് ഒരു വയസ്; മകൾക്കൊപ്പം പുതിയ വീഡിയോയുമായി ഭാമ! ആശംസകളുമായി ആരാധകർ
മകൾക്ക് ഒരു വയസ്; മകൾക്കൊപ്പം പുതിയ വീഡിയോയുമായി ഭാമ! ആശംസകളുമായി ആരാധകർ

മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില് മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനു പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു
ഇപ്പോഴിതാ മകളുടെ ആദ്യ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് നടി ബെർത്ത്ഡേയ്ക്ക് മുൻപായി മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഭാമ. എന്റെ ബേബി ഗേളിന് ഒരു വയസ് തികയുന്നുവെന്നാണ് വീഡിയോയ്ക്കൊപ്പം ഭാമ കുറിച്ചത്. സംവൃത സുനിൽ, സരയൂ മോഹൻ, രാധിക അടക്കം നിരവധി താരങ്ങൾ ഭാമയുടെ മകൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
മകൾ ജനിച്ച് ഏറെ മാസങ്ങൾക്കുശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാൻ ആഗ്രഹിക്കുന്നു എന്ന് പലതവണ ആരാധകർ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന്, അടുത്തിടെ മകളെ കളിപ്പിക്കുന്ന ഒരു വീഡിയോ ഭാമ പങ്കുവച്ചിരുന്നു. പക്ഷേ, വീഡിയോയിലും മകളുടെ മുഖം വ്യക്തമായിരുന്നില്ല.
ആദ്യ പിറന്നാൾ ദിനത്തിലെങ്കിലും ഭാമയുടെ പൊന്നോമയുടെ മുഖം കാണാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകർ. വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് പ്രിയനടി ഭാമ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....