
Malayalam
പതിനാറ് വര്‍ഷമായി താന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട്.., കാരണം!
പതിനാറ് വര്‍ഷമായി താന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട്.., കാരണം!

മലയാളികള്‍ക്ക് സുപരിചിതനാണ് ജാഫര്‍ ഇടുക്കി. ഇപ്പോഴിതാ തിയേറ്ററില്‍ പോയി സിനിമ കാണാറില്ലെന്ന് പറയുകയാണ് താരം. പതിനാറ് വര്‍ഷമായി താന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് എന്നാണ് ജാഫര്‍ ഇടുക്കി മാധ്യമം ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ പറയുന്നത്. തന്റെ സിനിമകള്‍ ഒട്ടും കാണാറില്ലെന്നും താരം പറയുന്നു.
തിയേറ്ററില്‍ പോയി സിനിമ കാണാറില്ല. പത്തുപതിനാറ് കൊല്ലമായിക്കാണും തിയേറ്ററില്‍ പോയിട്ട്. അതിനു പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകള്‍ ഉണ്ട്. ഇടുക്കിയില്‍ ഉണ്ടായിരുന്നപ്പോള്‍ തന്റെ ഒരു അനിയത്തിക്കുട്ടിയും അവളുടെ ജ്യേഷ്ഠനുമൊക്കെ കൂടി ഞായറാഴ്ച മാറ്റിനിക്ക് ഇടുക്കി ഗ്രീന്‍ലാന്‍ഡ് തിയറ്ററില്‍ സിനിമക്ക് പോകുമായിരുന്നു.
വിവാഹമൊക്കെ കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ കുട്ടി മരിച്ചു. അതില്‍ പിന്നെ തിയേറ്ററില്‍ പോകുന്നത് ഒഴിവാക്കി. ടിവിയില്‍ മനസില്‍ പതിഞ്ഞ പഴയ സിനിമകള്‍ വന്നാല്‍ കാണും. തന്റെ സിനിമകള്‍ ഒട്ടും കാണാറില്ല. പിന്നെയുള്ള ഹോബി ടിവിയില്‍ ന്യൂസ് കാണലാണ് എന്നാണ് ജാഫര്‍ ഇടുക്കി പറയുന്നത്.
അതേസമയം, ചുരുളി ആണ് ജാഫര്‍ ഇടുക്കിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. അജഗജാന്തരം, പത്തൊമ്പതാം നൂറ്റാണ്ട്, ഭീഷ്മപര്‍വ്വം എന്നീ സിനിമകളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...