
News
പേമാരിയും വെളളപ്പൊക്കവും മൂലം ദുരിതത്തിലായ ആന്ധ്രാപ്രദേശിന് 25 ലക്ഷം രൂപ വീതം നല്കി ചിരഞ്ജീവിയും രാം ചരണും
പേമാരിയും വെളളപ്പൊക്കവും മൂലം ദുരിതത്തിലായ ആന്ധ്രാപ്രദേശിന് 25 ലക്ഷം രൂപ വീതം നല്കി ചിരഞ്ജീവിയും രാം ചരണും

കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലകപ്പെട്ടിരിക്കുന്ന ആന്ധ്രാപ്രദേശിന് ധനസഹായവുമായി നടന് ചിരഞ്ജീവിയും യുവതാരം രാം ചരണും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇരുവരും 25 ലക്ഷം രൂപ വീതം സംഭാവന നല്കി. നേരത്തെ ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.
‘ആന്ധ്രപ്രദേശില്‍ വെളളപ്പൊക്കവും പേമാരിയും മൂലമുണ്ടായ വ്യാപകനാശനഷ്ടങ്ങള്‍ കാണുമ്പോള്‍ ഏറെ ദുഖമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു’ എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.
വെളളപ്പൊക്കത്തെ തുടര്‍ന്ന് ആന്ധപ്രദേശിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആയിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്.
അതേസമയം, ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ആന്റമാന് കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ 3മൂന്നോടെ മധ്യ ബംഗാള്‍ ഉള്‍കടലിലേയ്ക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....