ഡിസംബര്‍ 2ന് മോഹൻലാൽ ചിത്രം മരക്കാർ തിയേറ്ററിൽ എത്തുകയാണ്. കുഞ്ഞാലി മരക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ചരിത്ര പുരുഷനായി സമാനത തോന്നിയിരുന്നുവെന്ന് മോഹന്‍ലാല്‍. കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചപ്പോള്‍, ആ ചരിത്ര പുരുഷനുമായി ഒരു താരതത്മ്യം അനുഭവപ്പെട്ടിരുന്നോ എന്ന ചോദ്യത്തിനാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.
”ഇതൊരു മില്യന്‍ ഡോളര്‍ ചോദ്യമാണ്. തീര്‍ച്ചയായും അതു സംഭവിച്ചിട്ടുണ്ടാകാം. ആ സിനിമ കാണുമ്പോള്‍, അതിന്റെ ക്ലൈമാക്സില്‍ അതു ഫീല്‍ ചെയ്തെന്ന് ഒരു നടനെന്ന നിലയില്‍ എനിക്കു പറയാം. ആ സിനിമ കാണുമ്പോള്‍ അത് മനസിലാകും. അതുകൊണ്ടു തന്നെ ആ സിനിമയ്ക്ക്, ക്ലൈമാക്സിന് പ്രത്യേകതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് മോഹന്‍ലാലിന്റെ മറുപടി.
മരക്കാറിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ആണ് താരം സംസാരിച്ചത്. തന്റെയും പ്രിയദര്‍ശന്റെയും സ്വപ്നമാണ് ‘കുഞ്ഞാലിമരക്കാര്‍’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട സിനിമ 110 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്.
തീര്‍ച്ചയായും മലയാളത്തിനും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ആയിരിക്കും മരക്കാര്‍. ഈ സിനിമ മുഴുവനായി ചിത്രീകരിച്ചിരിക്കുന്നത് ഹൈദരാബാദ് ഫിലിം സിറ്റിയിലാണ്. മൂന്ന് കപ്പലുകള്‍ ഇതിനായി നിര്‍മിച്ചിരുന്നതായും മോഹന്‍ലാല്‍ വ്യക്തമാക്കി.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...