Connect with us

സൂര്യ കോളേജിൽ പോയിത്തുടങ്ങി മക്കളെ… ഋഷി സാറിന്റെ ക്ലാസിൽ സൂര്യ ; അടിപൊളി കാഴ്ച്ചയാണ് വരാനിരിക്കുന്നത്; നായകന് ഒത്ത വില്ലൻ ജഗന്നാഥൻ തന്നെ; ആദി സാറിന്റെ വരവ്; കൂടെവിടെ അടിപൊളി എപ്പിസോഡുകൾക്ക് തിരി കൊളുത്തി !

Malayalam

സൂര്യ കോളേജിൽ പോയിത്തുടങ്ങി മക്കളെ… ഋഷി സാറിന്റെ ക്ലാസിൽ സൂര്യ ; അടിപൊളി കാഴ്ച്ചയാണ് വരാനിരിക്കുന്നത്; നായകന് ഒത്ത വില്ലൻ ജഗന്നാഥൻ തന്നെ; ആദി സാറിന്റെ വരവ്; കൂടെവിടെ അടിപൊളി എപ്പിസോഡുകൾക്ക് തിരി കൊളുത്തി !

സൂര്യ കോളേജിൽ പോയിത്തുടങ്ങി മക്കളെ… ഋഷി സാറിന്റെ ക്ലാസിൽ സൂര്യ ; അടിപൊളി കാഴ്ച്ചയാണ് വരാനിരിക്കുന്നത്; നായകന് ഒത്ത വില്ലൻ ജഗന്നാഥൻ തന്നെ; ആദി സാറിന്റെ വരവ്; കൂടെവിടെ അടിപൊളി എപ്പിസോഡുകൾക്ക് തിരി കൊളുത്തി !

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. എല്ലാ വിമർശനങ്ങൾക്കും ഒടുവിൽ കഥ പുത്തൻ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. വിമർശനങ്ങൾ ഏറിയ സമയത്തും കഥ പ്രേക്ഷകരുടെ ആവശ്യപ്രകാരം മാറ്റങ്ങൾ വരുത്തി എത്തിക്കാൻ കൂടെവിടെ ടീം ശ്രമിച്ചിരുന്നു. ഇന്നിതാ രാവിലെ തന്നെ ഏഷ്യാനെറ്റ് പുറത്തുവിട്ട കൂടെവിടെ പ്രൊമോ പ്രേക്ഷകർ കയ്യടിച്ച് പാസ്സാക്കിയിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് പ്രൊമോ വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം തന്നെ ‘അമ്മ മകൻ കംപ്ലീറ്റ് സീൻ ഉണ്ടായിരുന്നു . അമ്മയെ ചേർത്തുപിടിച്ചു ഋഷി ജഗനോട് വെല്ലുവിളിക്കുന്നതും അതിഥി ടീച്ചറെ, “അമ്മെ” എന്നുതന്നെ വിളിക്കുന്നതുമെല്ലാം ഒരു ഒന്നൊന്നര കാഴ്ച തന്നയായിരുന്നു. ഇന്നത്തെ എപ്പിസോഡിൽ അതിന്റെ തുടർച്ച എന്നോണം അമ്മയോട് ഋഷി പറയുന്ന വാക്കുകൾ കേൾക്കാം.

റാണിയമ്മയുടെ സമ്മതം കിട്ടിയാൽ മാത്രമേ സൂര്യയെ വിവാഹം കഴിക്കു എന്നൊക്കെയായിരുന്നു ആദ്യം
ഋഷി എടുത്ത തീരുമാനം. അന്ന് അതിനു തക്കതായ കാരണം ഉണ്ടായിരുന്നു. അതിഥി ടീച്ചറെ അമ്മയായി കാണാൻ ഋഷിയ്ക്ക് സാധിച്ചിരുന്നില്ല. റാണിയമ്മയുടെ മുഖം അമ്മയുടെ സ്ഥാനത്തുനിന്നും മാഞ്ഞിരുന്നില്ല . എന്നാലിപ്പോൾ റാണിയമ്മയെ തള്ളിപ്പറയുന്നില്ലെങ്കിലും പെറ്റമ്മയുടെ സ്നേഹം ഋഷി മനസിലാക്കിക്കഴിഞ്ഞു.

ജഗന്നാഥനിൽ നിന്നും തറവാടും അമ്മയെയും സംരക്ഷിക്കുക എന്നതുമാത്രമല്ല ഋഷി ഇപ്പോൾ ആഗ്രഹിക്കുന്നത്. അമ്മയ്‌ക്കൊപ്പം തന്നെ സൂര്യയുമായി ജീവിക്കണം എന്നാണ്.

റാണിയുടെ സമ്മതം കിട്ടിയാലേ ഋഷി സൂര്യയെ വിവാഹം കഴിക്കു എന്ന് പറഞ്ഞപ്പോൾ തന്നെ പ്രേക്ഷകർ ഉറപ്പിച്ചു പറഞ്ഞിരുന്നു… എന്നാൽ ഈ വിവാഹം നടക്കുന്നതൊന്ന് കാണണമല്ലോ ? “

അങ്ങനെ കാണാൻ കാത്തിരുന്നപ്പോൾ റിഷിയ്ക്ക് തന്നെ മനസിലായിക്കാണും അങ്ങനെ ഒന്ന് സംഭവിക്കില്ല എന്ന്. ഏതായാലും തിരികെ കോളേജിൽ പോകണം എന്ന് ടീച്ചർ പറയുമ്പോൾ സൂര്യയ്ക്ക് ഇനി അതിനു സാധിക്കുമോ എന്നതാണ് അവിടെ ആശങ്ക ആയിരിക്കുന്നത്. അതിനു ഋഷി പറയുന്ന മറുപടിയുമാണ് പ്രൊമോയിൽ കാണിച്ചത്.

നമ്മൾ തീരുമാനിക്കുന്നത് പോലെ മുന്നോട്ട് പോകാൻ റാണിയമ്മ അനുവദിച്ചില്ലെങ്കിൽ നമ്മൾ രണ്ടുപേരും ‘അമ്മ ആരംഭിക്കാൻ പോകുന്ന പുതിയ കോളേജിലേക്ക് മാറും വേണ്ടി വന്നാൽ താമസവും മാളിയേക്കലിൽ നിന്നും വിട്ട് അമ്മയ്‌ക്കൊപ്പം ആകാം…. അതുപറയുമ്പോഴുള്ള ഋഷിയുടെ ഒരു ചിരി…

വേണ്ടിവന്നാലല്ല ഉറപ്പായും നീ എന്റെ കൂടെ വന്നു നിൽക്കണം മകനെ എന്ന് പറയാനാകും ഋഷി അതവിടെ അങ്ങനെ പറഞ്ഞിരിക്കുക. ഈ ഒരു ഡയലോഗ് സീൻ മാത്രമല്ല, കോളേജും ഇന്ന് കാണിക്കുന്നുണ്ട്. റോഷനും സനയും നീതുവും സൂര്യയെ കുറിച്ച് സംസാരിക്കുന്നുണ്ട്.

പിന്നെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത് ജഗന്നാഥനിലാണ്. ജഗന്നാഥൻ കഥയിലേക്ക് വന്നത് തന്നെ ഒരു മാസ് എൻട്രിയിലാണ്. അന്നത്തെ ദിവസം തന്നെ നമ്മളെല്ലാവരും ജഗ്ഗു എന്നും പറഞ്ഞ് മാടിയൊതുക്കി… പക്ഷെ കഥയിൽ നായകന് ഒപ്പം നില്ക്കാൻ പാകത്തിന് ഒരു വില്ലൻ എത്തിയത് ഇപ്പോഴാണ് .

ജഗ്ഗുവും തക്കുടുവും മാത്രം മതി ഇനി കൂടെവിടെ ഹിറ്റാകാൻ. ഇതിനിടയിൽ കണ്ട അടിപൊളി ഒരു കമെന്റ്,
പഴയ വില്ലന്മാരും പഴയ വില്ലത്തികളും ഒന്നൊതുങ്ങി മാറിനിന്നെ ഋഷിയ്ക്ക് പറ്റിയ വില്ലൻ ജഗന്നാഥൻ തന്നെയാണ് എന്നും പ്രേക്ഷകർ പറയുന്നുണ്ട് .

എന്നാൽ, ജഗന്നാഥൻ ഒരുക്കുന്നത് കൊല്ലാനുള്ള കെണിയാണ്. അതെന്തായാലും ആക്സിഡന്റ് ആണെന്ന് എല്ലാ പ്രേക്ഷകരും അറിഞ്ഞു കഴിഞ്ഞു. എന്നാൽ അതിൽ നിന്നും അവർ രക്ഷപ്പെടുന്നത് എങ്ങനെ എന്നറിയാനാണ് ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നത്.

ആ അപകടത്തിൽ നിന്നും ഋഷിയും സൂര്യയും രക്ഷപെടുന്നുണ്ട്. സൂര്യ കോളേജിലേക്ക് എത്തുന്നതും ഋഷിയുടെ ക്ലാസിൽ ഇരിക്കുന്നതും കാണാം., കഴിഞ്ഞ ദിവസം റാണിയമ്മയായിട്ടെത്തുന്ന കൂടെവിടെ താരം നിശാ മാത്യു ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ട് പങ്കുവച്ച വിഡിയോയിൽ ക്ലാസ് റൂം ഉണ്ടായിരുന്നു. അതിൽ സൂക്ഷിച്ചു നോക്കി സൂര്യയെയും സനയെയും കണ്ടെത്തുകയും ചെയ്തിരുന്നു. സൂര്യ പഴയ അതെ ലുക്കിൽ തന്നെയാണ്. ഏതായാലും വരാനിരിക്കുന്ന എപ്പിസോഡുകൾ കൂടെവിടെ ക്യാമ്പസ് പ്രണയമാണ്. അതിൽ നയനയുടെ കഥയും റൊമാൻറ്റിക് സീനും കാണാം.

അവസാനമായി ആദിസർ കൂടെവിടെയിൽ രൂപമില്ലാത്ത കഥാപാത്രമായിരിക്കുകയാണ്. കുറച്ചുനാളായി ആദി സാർ വലിയ തിരക്കിലാണ്… വരാനാകില്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ പുത്തൻ എപ്പിസോഡിൽ ആദി സാർ ഉടനെ വരും എന്ന് പറയുന്നുണ്ട്. അതിനി പറ്റിക്കാനല്ലന്ന് നമുക്ക് വിശ്വസിക്കാം…ആദി സാർ ഈ അവസരത്തിൽ വന്നാൽ എന്താകും ചെയ്യുക. കഥയുടെ ഫ്ലോ പോളില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്… കാരണം ആദി സാർ വന്ന് ഋഷിയുടെ കാര്യത്തിൽ ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞാൽ പിന്നെ അവർ സുഖമായിട്ട് കോളേജിൽ പോയി പഠിച്ചു കല്യാണവും കഴിച്ചു ജീവിക്കില്ലേ? പിന്നെ ആദി സാർ വന്നാൽ ജഗനു ഒരു വെല്ലുവിളിയാകും.. അതുപോലെ ആ പഴയ കഥകളിലേക്കും കൊണ്ടുപോകാൻ സാധ്യതയുണ്ട്. ഏതായാലും ഈ ഒരു ത്രില്ലിൽ തന്നെ കൂടെവിടെ കഥ മുന്നേറട്ടെ…

about koodevide

More in Malayalam

Trending

Recent

To Top