
Social Media
താൻ ദുഃഖത്തിലോ വിഷാദത്തിലോ ആണെന്ന് കരുതിയെങ്കിൽ അങ്ങനെയല്ല …വീണ്ടും പുത്തൻ ചിത്രങ്ങളുമായി ദുൽഖർ
താൻ ദുഃഖത്തിലോ വിഷാദത്തിലോ ആണെന്ന് കരുതിയെങ്കിൽ അങ്ങനെയല്ല …വീണ്ടും പുത്തൻ ചിത്രങ്ങളുമായി ദുൽഖർ

തിയേറ്ററിൽ ദുൽഖറിന്റെ കുറുപ്പാണ് ഒടുവിൽ റിലീസ് ചെയ്ത മലയാള സിനിമ. കുറുപ്പിന്റെ വലിയ വിജയത്തിനു ശേഷം ദുൽഖർ സൽമാൻ യാത്രയിലാണ്. ഹിമാചൽ പ്രാദേശിലാണ് താരമിപ്പോൾ. ഇപ്പോഴിതാ ഹിമാചൽ പ്രദേശിലെ കാഴ്ചകളും അവിടെയുള്ള ആളുകളുടെ ഒപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചരിക്കുകയാണ് നടൻ
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് താൻ ദുഃഖത്തിലോ വിഷാദത്തിലോ ആണെന്ന് കരുതിയെങ്കിൽ അങ്ങനെയല്ല എന്ന് പറഞ്ഞു കൊണ്ടാണ് ദുൽഖർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ചെഷർ ക്യാറ്റിനെ പോലെ താൻ പ്രകാശിക്കുകയാണെന്നാണ് ദുൽഖർ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ കാസയിലെ സ്പിറ്റി വാലിയിലൂടെ കാറോടിക്കുന്ന വീഡിയോ ദുൽഖർ പങ്കുവെച്ചിരുന്നു. അവിടുത്തെ മലനിരകളുടേയും തടാകങ്ങളുടെയും മൃഗങ്ങളുടെയും മനോഹര കാഴ്ചകളും വീഡിയോയിലുണ്ട്. ബക്കറ്റ് ലിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന ഹാഷ്ടാഗ് നൽകിയാണ് ദുൽഖർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുറുപ്പ് 75 കോടി ക്ലബ്ബിലെത്തിയ സന്തോഷവാർത്ത ദുൽഖർ ആരാധകരെ അറിയിച്ചിരുന്നു.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ‘കുറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 35 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...