ശിവാഞ്ജലിമാരുടെ പ്രണയം ശക്തമായി തുടങ്ങിയതോടെ സാന്ത്വനം സീരിയല്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ സാന്ത്വനം പ്രേക്ഷക പ്രശംസ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിന് മുന്നേ വരെ തെറ്റുധാരണയും പിണക്കവുമായി നടന്ന ശിവാഞ്ജലിമാർക്ക് വന്ന മാറ്റമേ.. ആ മാറ്റം റേറ്റിങ്ങിലും വന്നിട്ടുണ്ട്.
അടുത്ത കാലത്തായി കഥയില്‍ വലിയ മാറ്റങ്ങളായിരുന്നു വന്നത് . നിലവില്‍ ശിവനും അഞ്ജലിയും ഒരു സൈഡിലൂടെ പ്രണിച്ച് പോവുകയാണ്. ആരെയും ശല്യപ്പെടുത്താതെ , വലിയ വലിയ കാര്യങ്ങളിലൊന്നും ഇടപെടാതെ സമാധാനത്തോടെ പ്രണയിച്ചു പോകുന്ന പാവം ഇണക്കുരുവികൾ,
ശിവാജ്ഞലി ഇപ്പോൾ 324 എപ്പിസോഡുകളായിരിക്കുകയാണ്. ഇപ്പോഴാണ് ശിവനും അഞ്ജലിയും ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചു തുടങ്ങിയത് .സാന്ത്വനം പരമ്പര ഇറങ്ങിയ കാലങ്ങളിലെല്ലാം ഈ പരമ്പരയെ കുറിച്ച് താഥ്വികമായ പല അവലോകനങ്ങളും നടന്നിരുന്നു. അതിൽ പ്രധാനമായി വന്നത് കലിപ്പാന്റെ കാന്താരിയാണ് ശിവാഞ്ജലി എന്നാണ്. അതുപോലെ ഇഷ്ടമില്ലാത്തവരെ തമ്മിൽ വിവാഹം കഴിപ്പിക്കുന്നത് സീരിയലുകളുടെ ഒരു മുഖമുദ്രയായിരുന്നു. എന്നാൽ, ഇപ്പോൾ കലിപ്പന്റെ കാന്താരി ട്രാക്ക് ആണ് ശിവാഞ്ജലി എന്ന് പറഞ്ഞാൽ സമ്മതിച്ചുകൊടുക്കാൻ സാധിക്കില്ല.
ഇപ്പോൾ ഏഷ്യാനെറ്റ് റൊമാന്റിക് സീരിയലുകൾക്ക് ഷുഗർ ക്രഷ് കാലമാണ്. വരാൻ പോകുന്ന എപ്പിസോഡുകൾ ഷുഗർ ക്രഷിനായിട്ടുള്ള എപ്പിസോഡുകളാണെന്നാണ് പുത്തൻ പ്രൊമോ തെളിയിക്കുന്നത്.
ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കണം എന്ന അഞ്ജുവിന്റെ ആഗ്രഹം ശിവന് സാധിപ്പിച്ച് കൊടുത്തിരുന്നു. എന്നാല്‍ കപ്പിള്‍ ഫോട്ടോയ്ക്ക് പകരം സിംഗിള്‍ ഫോട്ടോയാണ് ചെയ്തത്. ആ കുറവ് പരിഹരിക്കാന്‍ രണ്ടാളും ഒരുമിച്ചുള്ള ചിത്രം അഞ്ജലിയും ഫ്രെയിം ചെയ്യിപ്പിച്ചു.
പിന്നീട് അഞ്ജുവിന്റെ വീട്ടില്‍ പോയി രണ്ട് ദിവസം നില്‍ക്കണം എന്ന ആഗ്രഹമാണ് ശിവനോട് പറഞ്ഞത്. ഇതല്ലാതെ എന്തെങ്കിലും ഉണ്ടെങ്കില്‍ സാധിച്ച് തരാമെന്ന് ശിവന് പറയുന്നുണ്ട്.
പിന്നെ അഞ്ജലി സാരി മടങ്ങുന്നതിനൊപ്പം ഇരുന്ന് സംസാരിക്കുകയാണ് ശിവന്. ഇടയ്ക്ക് സ്വന്തം ഡ്രസ് കൂടി മടക്കി സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം ഡ്രസ് മാത്രമേ മടക്കുകയുള്ളോ എന്ന് അഞ്ജു ചോദിക്കുന്നുണ്ട്. നിന്നെ സഹായിച്ചതാണെന്ന് പറഞ്ഞപ്പോള്‍ ഈ സഹായമേ ഉള്ളോ എന്നായി ചോദ്യം. പിന്നെ എന്താണ് വേണ്ടതെന്ന ചോദ്യത്തിനാണ് തുണി കഴുകാന്‍ വരുമോന്ന് ചോദിക്കുന്നത്. ഭര്‍ത്താവിനെ കൊണ്ട് തുണി കഴുകിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടോ എന്ന് കൂടി ശിവന് ചോദിക്കുമ്പോള്‍ ഉണ്ടെന്നാണ് അഞ്ജലിയുടെ മറുപടി.
അടുത്ത ആഗ്രഹം ബൈക്കില്‍ കയറി നാട് മുഴുവന്‍ ചുറ്റി നടക്കണം എന്നായിരുന്നു. അഞ്ജലിയും ശിവനും കൂടി ബൈക്കില്‍ കറങ്ങി നടക്കുന്നത് കാണിക്കുന്നുണ്ട് . ഇതോടെ രണ്ടാളും പ്രണയത്തിന്റെ അങ്ങേ തലക്കലേക്ക് എത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. ശിവനെ കെട്ടിപ്പിടിച്ചാണ് അഞ്ജലി പിന്നിലിരിക്കുന്നത്. തിരിച്ച് വരുമ്പോള്‍ കെട്ടിപ്പിടിക്കാന്‍ വേണ്ടി ശിവന് പറഞ്ഞ ഡയലോഗ് ആണ് പ്രേക്ഷകരിപ്പോള്‍ ഏറ്റുപിടിച്ചിരിക്കുന്നത്.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാത്തെ എന്താ എന്ന അഞ്ജലിയുടെ ചോദ്യത്തിനാണ് ‘ഇങ്ങോട്ട് വന്നപ്പോ ഇവിടെ എന്തോ ഉണ്ടായിരിന്നു പക്ഷെ ഇപ്പോ ഇല്ല’ എന്ന് ശിവന് പറയുന്നത്. പെട്ടെന്ന് തന്നെ അഞ്ജലി കൈ ചുറ്റി പിടിക്കുകയും ചെയ്യുന്നു. ഈ സമയത്ത് രണ്ടാളുടെയും മുഖത്ത് വിരിയുന്ന ചിരി കണ്ടിട്ട് ഞങ്ങള്‍ക്ക് പോലും നാണം വന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
പിണക്കങ്ങൾക്കും പരിഭവങ്ങൾക്കും ഒടുവിൽ ഇവരുടെ ആ പ്രണയയാത്ര നാളെ മുതൽ…എന്നും പറഞ്ഞ് ഷുഗർ ക്രഷിനായുള്ള വകയും ഈ ആഴ്ച പ്രതീക്ഷിക്കാം. ഏതായാലും ഇന്നത്തെ എപ്പിസോഡ് വരാൻ കാത്തിരിക്കുകയാണ് പ്രക്ഷകർ . ഇനി വരുമ്പോൾ ഒരു മിനിറ്റ് മാത്രമേ ഉള്ളോ ഈ ബൈക്ക് യാത്ര ? കണ്ടറിയാം !
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...