കഴിഞ്ഞ ദിവസമായിരുന്നു നടന് കമല്ഹാസന് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.
താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരികയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന പുതിയ വിവരം. എന്തായാലും അവതാരകന് ആശുപത്രിയില്‍ ആയതിനാല്‍ ബിഗ് ബോസ് തമിഴ് അഞ്ചാം സീസണ് വാരാന്ത്യ എപ്പിസോഡ് ആര് അവതരിപ്പിക്കും എന്ന ചര്‍ച്ചകളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു.
കമലിന്റെ മകളും നടിയുമായ ശ്രുതി ഹാസന്, സിമ്പു, വിജയ് സേതുപതി തുടങ്ങിയ ഒട്ടേറെ പേരുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു എങ്കിലും ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. കമല്‍ഹാസന്റെ അഭാവത്തില്‍ ഷോ അവതരിപ്പിക്കാന്‍ എത്തുന്നത് രമ്യ കൃഷ്ണനാണ്.
ഈ ആഴ്ചയിലെ എപ്പിസോഡ് അവതരിപ്പിക്കാന്‍ താരം എത്തും. 2019 ല്‍ ബിഗ് ബോസ് തെലുങ്ക് ഷോ ഗസ്റ്റ് ആയി അവതരിപ്പിച്ചിട്ടുള്ള താരം ചാനലിന്റെ ആവശ്യപ്രകാരം കമലിന്റെ അഭാവത്തില്‍ ഷോ അവതരിപ്പിക്കാന്‍ സമ്മതം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
2008 ല്‍ കലശം എന്ന തമിഴ് സീരിയലില്‍ ഇരട്ട വേഷത്തില്‍ താരം ആദ്യമായി ടെലിവിഷന്‍ സീരിയലില്‍ എത്തിയിരുന്നു. പിന്നീട് രാജകുമാരി, തങ്കം, വംശം എന്നീ സീരിയലുകളിലും രമ്യ വേഷമിട്ടിരുന്നു. അതിനു ശേഷം ചില റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി എത്തിയ താരം തങ്ക വേട്ടൈ എന്ന ഒരു ഷോ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ, 2019 ല്‍ അവതാരകന് നാഗാര്‍ജുനയുടെ അഭാവത്തില്‍ മൂന്നാം സീസണ് ബിഗ് ബോസ് തെലുങ്ക് താരം അവതരിപ്പിച്ചിരുന്നു.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...