ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് നടന്റെ കസിന് ആയ ഡോക്ടര്‍ ഉപാസന വോഹ്രയുടെ വാക്കുകൾ ചർച്ചയാകുന്നു
വിക്കിയും കത്രീനയും വിവാഹിതരാകുന്നില്ല എന്നാണ് ഉപസാന പറഞ്ഞിരിക്കുന്നത്. വിക്കിയുടെയും കത്രീനയുടെയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണ്. എല്ലാം വെറും കിംവദന്തികളാണ്. ശരിക്കും വിവാഹമാണെങ്കില്‍ അവര്‍ തന്നെ അത് പ്രഖ്യാപിക്കുമായിരുന്നു.
ബോളിവുഡ് താരങ്ങളെ കുറിച്ച് കിംവദന്തികള്‍ പ്രചരിക്കാറുള്ളതാണ്. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ അത് കെട്ടടങ്ങുകയും ചെയ്യും. താന്‍ വിക്കിയോട് സംസാരിച്ചു. ഇങ്ങനെയൊന്നും നടക്കുന്നില്ലെന്ന് അവന് പറഞ്ഞു. അതിനാല്‍ ഇതേ കുറിച്ച് കൂടുതലൊന്നും പറയാനില്ല എന്നാണ് ഉപസാനയുടെ പ്രതികരണം.
അഭ്യൂഹങ്ങള്‍ക്ക് വിക്കി കൗശല്‍ പറഞ്ഞ മറുപടി വൈറല്‍ ആയിരുന്നു. ‘ആ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കളാണ്. ശരിയായ സമയം വരുമ്പോള്‍ ഞാന്‍ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണം’ എന്നാണ് വിക്കി കൗശല്‍ പറഞ്ഞത്.
കത്രീനയും വിക്കിയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. പൊതുചടങ്ങുകളിലും മറ്റും വിക്കിയും കത്രീനയും ഒരുമിച്ചെത്താന്‍ തുടങ്ങിയപ്പോഴാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രാജസ്ഥാനില്‍ വച്ച് ഡിസംബറില്‍ ഇവരുടെ വിവാഹമെന്നും വാര്‍ത്തകള്‍ വന്നിരുന്നു
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...