പന്ത് എന്റെ കീഴ്ചുണ്ട് പൊട്ടിച്ചു, 25 സ്റ്റിച്ച്, മൂന്ന് മാസം എടുത്തു എന്റെ ചുണ്ടുകള്‍ പഴയ അവസ്ഥയില്‍ എത്തുവാന്‍; നടുക്കുന്ന വെളിപ്പെടുത്തലുമായി ഷാഹിദ് കപൂര്‍

ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന് ഷാഹിദ് കപൂര്‍. ‘ജേഴ്സി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തന്റെ ചുണ്ടുകള്‍ പൊട്ടി 25 തുന്നലുകള്‍ ഇടേണ്ടി വന്നിരുന്നെന്ന് ഷാഹിദ് കപൂര്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.
”എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്ന്. പന്ത് എന്റെ കീഴ്ചുണ്ട് പൊട്ടിച്ചു, അത് കാരണം ഞങ്ങള്‍ക്ക് രണ്ട് മാസത്തേക്ക് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. 25 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നു. മൂന്ന് മാസം എടുത്തു എന്റെ ചുണ്ടുകള്‍ പഴയ അവസ്ഥയില്‍ എത്തുവാന്‍.”
”എന്നാല്‍ ഇപ്പോഴും ചില സമയങ്ങളില്‍ അത് പഴയത് പോലെ തോന്നാറില്ല. എനിക്ക് അത് ചലിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ സിനിമയ്ക്കായി എന്റെ രക്തം വരെ നല്കി” എന്നാണ് ഷാഹിദ് പറയുന്നത്. താന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക് പറ്റിയതെന്നും ഷാഹിദ് കൂട്ടിച്ചേര്‍ത്തു.
നാനി നായകനായെത്തി മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ജേഴ്സി. ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഡിസംബറിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
ദീര്‍ഘനാളത്തെ പ്രണയത്തിനു പിന്നാലെ കഴിഞ്ഞ ഏപ്രില്‍ 14ന് മുംബൈയില്‍ വച്ചായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. വിവാഹ ശേഷം തങ്ങളുടെ ചെറിയ വിശേഷങ്ങൾ...
ബോളിവുഡ് ഏറെ ആഘോഷമാക്കിയ വിവാഹമാമാങ്കമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും ബോളിവുഡിന്റെ പ്രിയ താരദമ്പതികളായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇരുവരും . സ്വപ്നം പോലെയുള്ള...
ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷന്റെ ലുക്കിനെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഹൃത്വിക് റോഷന്റെ...