മലയാളികളുടെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറി, മായാനദിയിലെ അപ്പുവടക്കം ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് താരം മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറക്കുകയാണ്.
ഒട്ടും പ്രതീക്ഷിക്കാതെ സിനിമയില്‍ വന്നൊരാളാണ് താനെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ആദ്യത്തെ സിനിമയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങളെ കിട്ടി. സിനിമയില്‍ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമകളുടെ ഭാഗമാവാന്‍ എനിക്ക് പറ്റി,’ ഐശ്വര്യ പറയുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും വീട്ടുകാര്‍ക്ക് നല്ല എതിര്‍പ്പുണ്ടായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. അച്ഛനും അമ്മയും ഒട്ടും സപ്പോര്‍ട്ടീവല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മായാനദി കഴിയുന്ന വരെ ഒരു ആറുമാസത്തോളം അവര്‍ എന്നോട് സംസാരിച്ചിട്ടില്ലായിരുന്നു,’ താരം പറയുന്നു.
2022 ല്‍ പുത്തിറങ്ങാനിരിക്കുന്ന പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യ ലക്ഷിമിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...