
News
നാടോടി ഗായികയ്ക്ക് പൊതുവേദിയില്‍ ‘നോട്ടുമഴ’; സ്നേഹം നോട്ടാക്കി ആരാധകര്‍
നാടോടി ഗായികയ്ക്ക് പൊതുവേദിയില്‍ ‘നോട്ടുമഴ’; സ്നേഹം നോട്ടാക്കി ആരാധകര്‍

നിരവധി ആരാധകരുള്ള ഗുജറാത്തി നാടോടി ഗായികയാണ് ഉര്‍വശി റദാദിയ. നാടന്‍പാട്ടിന്റെ രാജ്ഞി എന്നാണ് ഗായിക അറിയപ്പെടുന്നത് തന്നെ. നിരവധി വേദികളില്‍ നാടോടി സംഗീതത്തിന്റെ ആലാപന മാധുര്യം പകര്‍ന്ന ഉര്‍വശിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
ഉര്‍വശി വേദിയിലിരുന്ന് ഹാര്‍മോണിയം വായിച്ച് പാടുമ്പോള്‍ പെട്ടെന്ന് ബക്കറ്റില്‍ നിറയെ നോട്ടുകളുമായി ആരാധകന് വേദിയിലേക്ക് കയറുകയും ഉര്‍വശിയുടെ തലയിലേക്ക് ആ നോട്ടുകള്‍ ചൊരിയുന്നതും വീഡിയോയില്‍ കാണാം.
മടിയില്‍ നിറഞ്ഞ നോട്ടുകള്‍ അരികിലേക്ക് മാറ്റി വച്ച് ഉര്‍വശി കച്ചേരി തുടരുകയാണ്. ഗുജറാത്തിലെ ഏറ്റവും പ്രശസ്തയായ നാടന്‍പാട്ട് കലാകാരിയാണ് ഉര്‍വശി.
അഹമ്മദാബാദില്‍ സംഘടിപ്പിച്ച ഉര്‍വശിയുടെ കച്ചേരിക്കിടെയാണ് വൈറലായ ‘നോട്ട് മഴ. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഗായിക ഈ വീഡിയോ പുറത്തുവിട്ടത്.
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
രാജ്യത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹ്മദാബാദിൽ നടന്നത്. 270ഓളം പേരാണ് അന്തരിച്ചത്. വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ്...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....