
Malayalam
മിനിസ്ക്രീൻ താരം റൂബി ജുവൽ വിവാഹിതയായി…. അജാസാണ് വരൻ; ചിത്രങ്ങൾ പങ്കുവെച്ച് താരം
മിനിസ്ക്രീൻ താരം റൂബി ജുവൽ വിവാഹിതയായി…. അജാസാണ് വരൻ; ചിത്രങ്ങൾ പങ്കുവെച്ച് താരം
Published on

മിനിസ്ക്രീൻ താരം റൂബി ജുവൽ വിവാഹിതയായി. സിനിമാ അണിയറ പ്രവർത്തകനായ അജാസാണ് റൂബിയുടെ വരൻ. നിക്കാഹ് ദിനത്തിലെ ചിത്രങ്ങൾ റൂബി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും നിക്കാഹ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.
മാട്രിമോണിയൽ വഴിയാണ് അജാസിന്റെ പ്രൊപ്പോസൽ വന്നതെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. തന്റെ പ്രൊഫൈൽ കണ്ട് അജാസ് അപ്രോച്ച്ചെയ്തു. തുടർന്ന് ഇൻസ്റ്റയിൽ ഡയറക്ടായി മെസേജ് ചെയ്തു. കുടുംബത്തെ വീട്ടിലേക്ക് അയക്കട്ടെ എന്ന് അജാസാണ് ചോദിച്ചത്. അങ്ങനെയാണ് കാര്യങ്ങൾ വിവാഹത്തിലേക്ക് എത്തിയതെന്നും റൂബി പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ഈ ചടങ്ങ് രഹസ്യമായാണ് നടത്തിയതെന്നും അതിന് പിന്നിലെ കാരണങ്ങൾ അടക്കം കണ്ടെത്തിയും ചില യൂട്യൂബ് ചാനൽ നടത്തിയ പ്രചാരണങ്ങൾക്ക് മറുപടിയുമായി റൂബിയും, സുഹൃത്തും നടിയുമായ അഷിതയും എത്തിയത് വാർത്തയായിരുന്നു.
കൊച്ചു ടിവിയിൽ അവതാരകയായി തുടങ്ങിയ റൂബി ഇന്ദിര എന്ന പരമ്പരയിൽ വേഷമിട്ടെങ്കിലും ‘പരസ്പരത്തിലൂടെ ആയിരുന്നു ശ്രദ്ധ നേടിയത്. പരസ്പരത്തിൽ പത്മാവതിയുടെ മകൾ സുചിത്രയെന്ന, റൂബി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് സീരിയൽ രംഗത്ത് സജീവമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് റൂബി.
നേരത്തെ വിവാഹ നിശ്ചയം സംബന്ധിച്ച കുപ്രചാരണങ്ങൾക്ക് രസകരമായ മറുപടിയായിരുന്നു അൻഷിതയും റൂബിയും നൽകിയത്. ഉണ്ണീ.., താങ്കളുടെ വിവാഹ നിശ്ചയം രഹസ്യമായി നടന്നുവെന്ന് ഞാനൊക്കെയിങ്ങനെ പരസ്യമായി അറിയുന്നത് എന്താണെന്ന് അൻഷിത പരിഹാസ രൂപേണ ചോദിക്കുന്നു. അത് രഹസ്യമായിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നതെന്നായിരുന്നു റൂബിയുടെ മറുപടി.
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...