
News
ആറ് വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് കാമില കബെല്ലോയും ഷോണ്‍ മെന്‍ഡെസും; ഇനി നല്ല സുഹൃത്തുക്കള്‍ മാത്രം
ആറ് വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് കാമില കബെല്ലോയും ഷോണ്‍ മെന്‍ഡെസും; ഇനി നല്ല സുഹൃത്തുക്കള്‍ മാത്രം
Published on

ടെലിവിഷന്‍ ഷോകളിലൂടെ ജനപ്രീതി നേടിയ അമേരിക്കന്‍ ഗായികയാണ് കാമില കബെല്ലോ. ‘ഫിഫ്ത് ഹാര്‍മണി’ എന്ന സംഗീത ഗ്രൂപ്പിലെ പ്രധാന ഗായികയാണ് കാമില കബെല്ലോ. ഇപ്പോഴിതാ ഗായകന് ഷോണ്‍ മെന്ഡെസുമായിയുള്ള ബന്ധം അവസാനിപ്പിതായി അറിയിച്ചതാണ് കാമില കബെല്ലോയെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്.
കാമില കബെല്ലോയും ഷോണ്‍ മെന്‍ഡെസും സംയുക്തമായിട്ടാണ് ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഞങ്ങളുടെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, എന്നാല്‍ മനുഷ്യരെന്ന നിലയില്‍ പരസ്പരം നമ്മുടെ സ്നേഹം എന്നത്തേക്കാളും മികച്ചതാണ്. ഉറ്റ സുഹൃത്തുക്കളായിട്ടായിരുന്നു ഞങ്ങള്‍ ബന്ധം ആരംഭിച്ചത്, നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും പറയുന്നു.
തുടക്കം മുതലുള്ള എല്ലാവരുടെയും പിന്തുണയെ വളരെയധികം വിലമതിച്ച് മുന്നോട്ടുപോകുകയും ചെയ്യുമെന്നും കാമില കബെല്ലോയും ഷോണ്‍ മെന്‍ഡെസും പറയുന്നു. കുറച്ചു കാലത്തെ സൗഹൃദത്തിന് ശേഷം 2019ലാണ് ഇരുവരും ഡേറ്റിംഗ് തുടങ്ങിയത്.
‘ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മര്‍’ എന്ന ഗാനം 2015ല്‍ ഇരുവരും ഒരുമിച്ച് പുറത്തിറക്കിയിരുന്നു. ‘സെനോറിത’ എന്ന ഗാനവും ഒരുമിച്ച് ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലുമായത്. രണ്ടായിരത്തിപതിനെട്ടില് പുറത്തിറങ്ങിയ ‘കാമില’ ആണ് കാമില കബെല്ലോയുടെ ആദ്യ സ്റ്റുഡിയോ ഗാനം. ‘ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മര്‍’, ‘ബാഡ് തിംഗ്സ്’, ‘ഹവാന’, ‘നെവര്‍ ബി ദ സെയിം’ തുടങ്ങിയവയാണ് കാമില കബെല്ലോയുടെ മികച്ച ഗാനങ്ങള്‍.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...