
Malayalam
പ്രേക്ഷകർ കാത്തിരുന്ന ആ നിമിഷം! സകലരെയും ഞെട്ടിച്ച് റിമി… ഉടൻ അത് കാണാൻ സാധിക്കും! ആകാംക്ഷയോടെ മലയാളികൾ
പ്രേക്ഷകർ കാത്തിരുന്ന ആ നിമിഷം! സകലരെയും ഞെട്ടിച്ച് റിമി… ഉടൻ അത് കാണാൻ സാധിക്കും! ആകാംക്ഷയോടെ മലയാളികൾ

ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ പതിപ്പിച്ച താരമാണ് റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവുണ്ട് താരത്തിന്. സോഷ്യൽ മീഡിയയിൽ സജീവമായ റിമിയ്ക്ക് സ്വന്തമായ ഒരു യൂട്യൂബ് ചാനലുമുണ്ട്. തന്റെ വിശേഷങ്ങൾ ആരാധകരോട് നിരന്തരം പങ്കുവെക്കാറുള്ള റിമി ടോമിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു.
കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് റിമി പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും ഹെയർസ്റ്റൈലും താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ധേയമാക്കി. മഴവിൽ മനോരമയിലെ ‘സൂപ്പർ 4’ സംഗീത റിയാലിറ്റി ഷോയില്‍ വിധികർത്താവായി എത്തുന്ന റിമി ടോമി, പരിപാടിയുടെ പുതിയ എപ്പിസോഡിനോടനബന്ധിച്ചാണ് പുത്തൻ ലുക്കിൽ തിളങ്ങിയത്. റിമി പങ്കുവച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി.
ആരാധകരിൽ നിന്നും സ്നേഹിതരിൽ നിന്നുമായി മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. റിമി മനോഹരിയായി എത്തിയ എപ്പിസോഡ് ഇതുവരെ സംപ്രേക്ഷണം ചെയ്തിട്ടില്ല.അത് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ
വസ്ത്രധാരണത്തിലെ റിമി ടോമിയുടെ പുത്തൻ പരീക്ഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. റിമിക്ക് എല്ലാ വസ്ത്രവും മനോഹരമായി ഇണങ്ങും എന്നാണ് ആരാധകപക്ഷം.
കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പമുള്ള പഴയൊരു സ്റ്റേജ് ഷോയുടെ ഓർമ പങ്കുവെച്ച റിമി എത്തിയിരുന്നു. “ലൈഫിൽ എന്നും ഓർക്കുന്ന ഒരു പെർഫോമൻസ്, ലാലേട്ടനൊപ്പം. മോഹൻലാൽ ഷോ 2007,” വീഡിയോ പങ്കുവച്ച് റിമി കുറിച്ചു. മോഹൻലാലിനൊപ്പം ഡാൻസ് ചെയ്യുന്ന റിമിയെ ആണ് വീഡിയോയിൽ കാണാനാവുക.
2007ൽ എടുത്ത ഈ വീഡിയോയിലെ റിമിയിൽ നിന്നും തീർത്തും മാറിയിരിക്കുന്നു റിമി ടോമി. പഴയതുപോലെ അല്ല, ഫിറ്റ്‌നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവാണ് റിമി ഇന്ന്. പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.
ഗായിക ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടത്. ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...