Connect with us

സൂര്യയെ വിമർശിക്കുന്നവർ ഒന്നോർക്കുക, അൻഷിദയെയാണ് നിങ്ങളിങ്ങനെ കുറ്റപ്പെടുത്തുന്നത്; അതിഥി ടീച്ചർ വന്നപ്പോൾ ശ്രദ്ധിച്ച കാര്യങ്ങളുൾപ്പടെ കഴിഞ്ഞ കൂടെവിടെ എപ്പിസോഡിൽ സംഭവിച്ചത്!

Malayalam

സൂര്യയെ വിമർശിക്കുന്നവർ ഒന്നോർക്കുക, അൻഷിദയെയാണ് നിങ്ങളിങ്ങനെ കുറ്റപ്പെടുത്തുന്നത്; അതിഥി ടീച്ചർ വന്നപ്പോൾ ശ്രദ്ധിച്ച കാര്യങ്ങളുൾപ്പടെ കഴിഞ്ഞ കൂടെവിടെ എപ്പിസോഡിൽ സംഭവിച്ചത്!

സൂര്യയെ വിമർശിക്കുന്നവർ ഒന്നോർക്കുക, അൻഷിദയെയാണ് നിങ്ങളിങ്ങനെ കുറ്റപ്പെടുത്തുന്നത്; അതിഥി ടീച്ചർ വന്നപ്പോൾ ശ്രദ്ധിച്ച കാര്യങ്ങളുൾപ്പടെ കഴിഞ്ഞ കൂടെവിടെ എപ്പിസോഡിൽ സംഭവിച്ചത്!

മറ്റൊരു സീരിയലും പോലെയല്ല കൂടെവിടെ ഒരു എപ്പിസോഡ് ഇറങ്ങിയാലും, പ്രൊമോ ഇറങ്ങിയാലും സംസാരിക്കാൻ എന്തെങ്കിലും പ്രേക്ഷകർ ബാക്കിവെക്കും.ഇന്ന് പറയാൻ പോകുന്നത് കഥയിൽ നിങ്ങൾ എല്ലാവരും ശ്രദ്ധിച്ച എന്നിട്ട് തെറ്റുധരിച്ച ഒരു ഭാഗത്തെക്കുറിച്ചാണ്.

കൂടെവിടെയിലെ കഴിഞ്ഞ എപ്പിസോഡിലേക്ക് വരാം. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട, പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സീൻ അതിഥി ടീച്ചർ കാറിൽ വന്നിറങ്ങിയ സീനാണ്. പൊതുവേ അതിഥി ടീച്ചറുടെ ഡ്രെസ് സെൻസ് എല്ലാവർക്കും ഇഷ്ടമാണ്. ടീച്ചർ ഇടുന്ന പൊട്ടും ഇഷ്ടമാണ്. പല നിറങ്ങളുള്ള പൊട്ടുകൾ… അത് ടീച്ചർക്ക് നല്ലപോലെ ഇണങ്ങുന്നതുമാണ്..ഇനി ടീച്ചറുടെ എൻട്രി… അതിനെ മാസ് എൻട്രി എന്ന് പറയാനൊക്കില്ല… ഒരു സന്തോഷം തോന്നുന്ന കാഴ്ച. സ്ലോ മോഷനിൽ ചുറ്റും നോക്കി… ചിരിയോടെ , അതിനൊപ്പം ആ ബാക്ക് ഗ്രൗണ്ട് മ്യുസിക്ക്… അതും അടിപൊളിയാണ്….

ടീച്ചറെ കണ്ടപ്പോൾ തന്നെ ആദ്യം ഞെത്തിത്തരിച്ചു ഓടി വന്നത് നമ്പ്യാർ അങ്കിൾ ആയിരുന്നു . പിന്നെ അമ്മാളു അമ്മയും സൂര്യയും ഋഷിയും പുറത്തേക്ക് ഇറങ്ങി… സൂര്യ ഓടിപ്പോയി ടീച്ചർ എന്നും പറഞ്ഞ് കെട്ടിപ്പിടിച്ചു. ഋഷി സന്തോഷവും നൊമ്പരവും ഒളിപ്പിച്ചങ്ങനെ നിന്നു. ഋഷിയും ആഗ്രഹിച്ചിരിക്കണം അമ്മെ എന്ന് പറഞ്ഞു ഓടിച്ചെല്ലാൻ… പക്ഷെ അതായിരുന്നില്ലല്ലോ ഇത്രനാൾ വരെ….

സൂര്യ ടീച്ചറുടെ അടുത്ത് ചെന്ന് കരഞ്ഞുകൊണ്ട് ടീച്ചർ എന്ന് പറയുമ്പോൾ,
“അയ്യേ കരയുകയാണോ നീ… വന്നില്ലെങ്കിൽ എന്നോട് മിണ്ടില്ല എന്ന് പറഞ്ഞു വാശി പിടിച്ചിരുന്ന ആൾ
ഇത്രയേ ഉള്ളോ….. ” എന്ന് ടീച്ചർ പറയുന്നുണ്ട്…

അപ്പോഴും കണ്ണീർ തുടച്ചുകൊണ്ട്… ” എനിക്കറിയാമായിരുന്നു ടീച്ചർ വരുമെന്ന് , വരാതിരിക്കാൻ ടീച്ചർക്ക് ആകില്ല….” എന്ന് സൂര്യ പറഞ്ഞു…

അതായത് ടീച്ചർ വരും എന്ന് പറഞ്ഞിട്ടില്ല , പക്ഷെ ടീച്ചർ വരുമെന്ന വിശ്വാസത്തിലായിരുന്നു അവിടെ സൂര്യ.

ഇതിനിടയിൽ നമ്പ്യാർ അങ്കിൾ അവര്ക്കിടെ ഇടയിലേക്ക് ചെന്നിട്ട്…. ” വരാൻ ശ്രമിക്കാമെന്ന് പറഞ്ഞെങ്കിലും സത്യം പറയാലോ എനിക്ക് അത്ര വല്യ ഉറപ്പൊന്നും ഇല്ലായിരുന്നു. പക്ഷെ അമ്മുവിൻറെ ഈ ശിഷ്യ തീർത്തു പറഞ്ഞു അതിഥി ടീച്ചർ എന്തായാലും വരുമെന്ന്… ”

അപ്പോൾ അങ്കിൾ പ്രതീക്ഷിച്ചില്ല… എന്നാലും സൂര്യ പറഞ്ഞതുകൊണ്ട് വരുമെന്നുള്ള തോന്നലൊക്കെ അവിടെ ഉണ്ടായിരുന്നു.

ഇനി അമ്മാളു അമ്മു , “ടീച്ചർ വരുമ്പോൾ സ്വീകരിക്കാൻ രണ്ടാളും എന്തെല്ലാം ഒരുക്കമായിരുന്നെന്നറിയുമോ ? എന്തൊക്കെയോ വാങ്ങാൻ പുറത്തുപോകാനിരുന്നതാണ് അവർ. അപ്പോഴാണ് അവരൊക്കെ വന്നു തടഞ്ഞത്. പിന്നെ അമ്മാളു ‘അമ്മ ടീച്ചറെ അകത്തേക്ക് വിളിച്ചു…

” വിശേഷങ്ങൾ ഒക്കെ പിന്നെ ആകാം… യാത്ര കഴിഞ്ഞു വന്നതല്ലേ… മോള് വന്നു വേഷമൊക്കെ മാറിവാ… അപ്പോഴേക്കും ഊണ് ശരിയാകും… മോൾ വരുന്നതുകൊണ്ട് പുത്തരി പായസമൊക്കെ ഉണ്ടാക്കി… “

ഇവിടെയാണ് എല്ലാവര്ക്കും കൊളാഷ് ആയത് എന്ന് തോന്നുന്നു.

ശരിക്കും ടീച്ചർ ഫോണിലൂടെ വരുന്ന കാര്യം സൂര്യ പറഞ്ഞപ്പോൾ നോക്കാം സൂര്യ എന്നല്ലേ പറഞ്ഞത്… പക്ഷെ ടീച്ചർ വരും എന്ന ഉറപ്പിൽ സൂര്യ ഋഷിയും അവിടെ ഒരുക്കങ്ങൾ തുടങ്ങി.. അമ്മാളു അമ്മയെ കൊണ്ട് ഫുഡും ഉണ്ടാക്കി.. പുത്തരി പായസം അങ്ങനെ ഒക്കെ വച്ചതാണ്…

പിന്നെ രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ടീച്ചർ അവിടേക്ക് വരുന്നത്… സൂര്യയും ഋഷിയും ടീച്ചറെ കണ്ടിട്ടും ദിവസങ്ങൾ കുറച്ചായി… അപ്പോൾ അതിന്റെ ത്രില്ലും അവർക്കുണ്ട്… അതാണ് ആ രംഗം അത്രയും ഞാട്ടലോടെ കാണിച്ചത്…

സർപ്രൈസ് ആയി വന്ന ടീച്ചർക്ക് നേരത്തെ പായസം ഉണ്ടാക്കി വെക്കുന്നു… എന്നൊരു കമെന്റ് പ്രൊമോയ്ക്ക് താഴെ ഉണ്ടായിരുന്നു. അതിൽ മറ്റുള്ളവരും കമെന്റ് ചെയ്തു കണ്ടത് ഈ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ്.

ഇനി മറ്റൊരു കാര്യം, സൂര്യയുടെ ഡ്രെസ് … ആ വിഷയം വിട്ടില്ലേ… എന്ന് എന്നോട് ചോദിക്കല്ലേ… ഇപ്പോഴും സൂര്യയുടെ ഡ്രസ്സ് കമെന്റിൽ വരുന്നുണ്ട്…

അപ്പോൾ ടീച്ചർ സൂര്യയുടെ വേഷത്തെ കുറിച്ച് ചോദിക്കുന്ന ഒരു സീൻ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നല്ലതായിരുന്നു. നീ ആളാകെ മാറിപ്പോയല്ലോ? ഈ മാറ്റത്തിനൊക്കെ ആരാണ് കാരണം.. എന്നൊക്കെ ടീച്ചർ അവിടെ ചോദിച്ചിരുന്നെങ്കിൽ റിഷിയ്ക്കും ഒന്ന് ആളാകമായിരുന്നു . ഒപ്പം സൂര്യയുടെ ആ കൊഞ്ചൽ അതും കേൾക്കാമായിരുന്നു…

ഈ ഋഷി സാർ ആണ് ഇതൊക്കെ വാങ്ങിച്ചത്… അങ്ങനെ ഒക്കെ….

പക്ഷെ ഈ ഒരു സീൻ ഒക്കെ എടുത്തുകഴിഞ്ഞതാണ്… ഇപ്പോൾ എല്ലാവര്ക്കും സീരിയൽ ഷൂട്ടിങ്ങിനെ കുറിച്ചൊക്കെ അറിയാമായിരിക്കും. ഇന്നലെ പുതിയ ഷൂട്ട് തുടങ്ങിയിട്ടേ ഉള്ളു… ആ സീനിൽ ഇത്രയും വലിയ പ്രശ്നം സൂര്യയ്ക്ക് വരുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല.. ഡ്രെസ് ഒക്കെ ശ്രദ്ധിക്കപ്പെടുമെന്ന് അറിയാഞ്ഞതുകൊണ്ടാകും അന്ന് ഡയറക്റ്റർ അതൊക്കെ വിട്ടുപോയത്. ഏതായാലും പുത്തൻ എപ്പിസോഡിൽ ഈ കുറവും പരാതികളുമൊക്കെ പരിഹരിക്കപ്പെടും…

ഇനി കഴിഞ്ഞ എപ്പിസോഡിനെ കുറിച്ച് പറയുമ്പോൾ അതിഥി ടീച്ചർ ഋഷി സാർ സംസാരം , അത് പറയാതിരിക്കിക്കാനാവില്ല…

ആ ഡയലോഡ് എനിക്ക് ഒരുപാടിഷ്ടമായി…

റിഷിയ്ക്ക് മുന്നിലേക്ക് ടീച്ചർ വന്നുനിന്നിട്ട്, ” എന്താ ഋഷി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്”

ഋഷി അപ്പോൾ…” ഏയ് .. ഒന്നുമില്ല “: അതുപറയുമ്പോൾ ഉള്ള ഭാവവും കണ്ണുകളിലെ ആ ഒരു അയ്യോ…. യാ മോനെ…”
പിന്നെ ടീച്ചർ… ” സുഖമല്ലേ ഇയാൾക്ക് ” എന്ന് ചോദിക്കുന്നതും….

അതിന് മൂളുന്നതും രസമായിരുന്നു… പിന്നെ ടീച്ചർ അകത്തേക്ക് കയറിപ്പോയപ്പോൾ ,” സൂര്യ അതെ സാർ എന്താ ടീച്ചറോട് കാര്യമായിട്ടൊന്നും മിണ്ടാത്തത് എന്ന് ചോദിക്കുന്നുണ്ട്..”

അപ്പോൾ വളരെ കൂൾ ആയിട്ട്… ” ഹാ ഞാൻ എന്ത് മിണ്ടാൻ ചോദിച്ചതിനൊക്കെ ഉത്തരം പറഞ്ഞല്ലോ? പിന്നെന്താ… “

അപ്പോൾ സൂര്യ… ” ഹോ പിന്നെ ഭയങ്കര ഉത്തരം പറച്ചിൽ ആയിപ്പോയി… ചുമ്മാ ആ ഈ ഊ … എന്നൊക്കെ മൂളുന്നത് വലിയ സംഭവമൊന്നുമല്ല… എന്നിട്ട് സൂര്യ പിന്നെയും പറയുന്നുണ്ട്… ടീച്ചർ ഇത്ര കഷ്ടപ്പെട്ട് വന്നത് എന്നെ കാണാൻ ഒന്നുമല്ല….

അപ്പോൾ ഋഷി..” പിന്നെ എന്നെ കാണാൻ ആണോ..? ” ആ ചോദ്യം ഋഷി മനഃപൂർവം ചോദിക്കുന്നതാണ്.. റിഷിയ്ക്ക് അറിയാം ‘അമ്മ വന്നത് മകൻ വിളിച്ചത് കൊണ്ടാണ് എന്നൊക്കെ….

അപ്പൊ സൂര്യ പറഞ്ഞ ഡയലോഗ്…” അല്ല ..ആദി കേശവ കോളേജിലെ കലിപ്പൻ ഋഷി സാറിനെ കാണാൻ. “അതും പറഞ്ഞപ്പോഴുള്ള രണ്ടുപേരുടെയും കുസൃതി ഒക്കെ രസമായിരുന്നു… പിന്നെ ലാസ്റ്റ് കൊണ്ടുവന്നു ഋഷിയുടെ ചിരി… ഹോ എന്താല്ലേ….

പക്ഷെ അവിടെ സൂര്യ ആദി കേശവ കോളേജിന്റെ പേര് പറഞ്ഞത് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്…. “ദെ കുട്ടിക്ക് ആദികേശവാ എന്ന പേര് ഓർമ്മയുണ്ട് ” അതെ നമ്മുടെ സൂര്യ കുട്ടി കോളേജ് മറന്നിട്ടില്ല… ഈ ഒരു സീൻ ഒക്കെ കഴിഞ്ഞ് തിരിച്ചു നാട്ടിൽ എത്തുന്ന ദിവസം വരും.

about koodevide

More in Malayalam

Trending

Recent

To Top