എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളികളുടെയും ജീവിതത്തിലേക്ക് കാട്ടാശ്ശേരി ജോസഫ് യേശുദാസ്സെന്ന കെ ജെ യേശുദാസ് എത്തിയിട്ട് വർഷങ്ങളാകുന്നു. ഗാനഗന്ധർവൻ കെ. ജെ. യേശുദാസിന്റെ സംഗീതയാത്രയ്ക്ക് ഇന്ന് ഇതാ 60 വയസ്സ് പൂർത്തിയാവുകയാണ്.
മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാത്തി, അറബിക്, ഇംഗ്ലീഷ്, ലാറ്റിൻ, റഷ്യൻ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 50,000-ലധികം ഗാനങ്ങൾ യേശുദാസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ കൂടാതെ മികച്ച പിന്നണി ഗായകനുള്ള എട്ട് ദേശീയ അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
സംഗീതമാധുര്യം മലയാളിക്ക് ഒരുപാട് പകര്‍ന്നുനല്‍കിയ യേശുദാസ് ജീവിതത്തില്‍ പുലര്‍ത്തുന്ന ചില വിശ്വാസങ്ങളും നിഷ്ഠകളുമുണ്ട്. ഭാഗ്യ നമ്പറാണ് അതില്‍ യേശുദാസ് പ്രധാനമായും കണക്കിലെടുക്കുന്ന ഒരു കാര്യം. ജനുവരി 10 ആണ് യേശുദാസിന്റെ ജന്മദിനം. ഒന്ന് ആണ് തന്റെ ഭാഗ്യ സംഖ്യയായി അദ്ദേഹം കണക്കാക്കുന്നത്. യാദൃശ്ചികമെങ്കിലും മലയാള സിനിമയിലെ തൊണ്ണൂറ്റിയൊന്നാമത്തെ ഗായകനാണ് എന്നത് യേശുദാസ് സൌഭാഗ്യമായിട്ടാണ് കാണുന്നത്. സംഗീതശാസ്ത്ര ഗ്രന്ഥം ആയ ‘രാഗപ്രവാഹം’ എന്നും കയ്യില്‍ കരുതുന്ന പതിവും യേശുദാസിനുണ്ട്.
ഒരു ഗാനം പാടുന്നതിനും യേശുദാസ് ഒരുകാലം വരെ ചില രീതികള്‍ പിന്തുടരാറുണ്ടായിരുന്നു. പാടാനുള്ള പാട്ട്, അനുപല്ലവി, ചരണം എന്നീ ക്രമത്തില്‍ വ്യത്യസ്ത ഷീറ്റുകളില്‍ കറുപ്പ് മഷികൊണ്ട് എഴുതും. സംഗീത സ്വര ചിഹ്നങ്ങള്‍ വരികള്‍ക്ക് മുകളില്‍ ചുവപ്പ് മഷി കൊണ്ട് അടയാളപ്പെടുത്തും. കറുപ്പ് ചുവപ്പ് മഷി പേനകള്‍ ഇതിനായി കയ്യില്‍ കരുതുകയും ചെയ്യും.
യേശുദാസ് കച്ചേരി തുടങ്ങുന്നത് പ്രണവ മന്ത്രത്തോടെയായിരിക്കും. മംഗളം പാടുന്നതിന് മുമ്പ് നാരായണീയ ശ്ലോകം ചൊല്ലി എല്ലാവര്ക്കും ആയുരാരോഗ്യം ആശംസിക്കുന്ന പതിവും യേശുദാസിനുണ്ട്. ഡോ. ജെ ഡി അഡാമോയുടെ ഈറ്റ് റൈറ്റ് യുവര്‍ ടൈപ് എന്ന ഗ്രന്ഥ വിധി പ്രകാരമാണ് യേശുദാസിന്റെ ഭക്ഷണ ചിട്ട. ഒരു പ്രമുഖ പത്രത്തിന്റെ വാരാന്ത പതിപ്പില്‍ ആര് കെ ദാമോദരൻ നടത്തിയ അഭിമുഖത്തിന് അനുബന്ധമായിട്ടാണ് യേശുദാസിന്റെ ജീവിതത്തിലെ പ്രത്യേകതകളെ കുറിച്ച് പറയുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...