Connect with us

രൂപം കൊണ്ടും ഭാവം കൊണ്ടും ഗംഭീര മാറ്റം, ഒരു രക്ഷയുമില്ല! അന്നത്തെ ബാല താരങ്ങൾ ഇന്ന് നായികയിലേക്ക്….മലയാള സിനിമയെ ഇവർ ഇളക്കിമറിക്കുമോ?

Malayalam

രൂപം കൊണ്ടും ഭാവം കൊണ്ടും ഗംഭീര മാറ്റം, ഒരു രക്ഷയുമില്ല! അന്നത്തെ ബാല താരങ്ങൾ ഇന്ന് നായികയിലേക്ക്….മലയാള സിനിമയെ ഇവർ ഇളക്കിമറിക്കുമോ?

രൂപം കൊണ്ടും ഭാവം കൊണ്ടും ഗംഭീര മാറ്റം, ഒരു രക്ഷയുമില്ല! അന്നത്തെ ബാല താരങ്ങൾ ഇന്ന് നായികയിലേക്ക്….മലയാള സിനിമയെ ഇവർ ഇളക്കിമറിക്കുമോ?

ബലതാരമായി മലയാള സിനിമയിലേക്ക് ചുവട് വെച്ച നായികമാർ നിരവധിയാണ്.മുന്‍നിര നായികമാരായ നടിമാരെ കുറിച്ച് പറയുകയാണെങ്കില്‍ ശാലിനിയുടെയും കാവ്യ മാധവന്റെയും പേരുകൾ മുതൽ തുടങ്ങേണ്ടി വരും. എന്നാൽ വിവാഹത്തോടെ പലരും ഇന്ന് അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ്. മഞ്ജു വാര്യർ ഉൾപ്പെടെ പലരും തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ന് ബാലദിനത്തില്‍, ബാലതാരം എന്ന പേരില്‍ നിന്ന് മാറി നായികയിലേക്ക് കടക്കാനിരിയ്ക്കുന്ന ചില നടിമാരെ കുറിച്ചാണ് പറയുന്നത്. രൂപം കൊണ്ടും ഭാവം കൊണ്ടും ഈ ബാല താരങ്ങൾ വളരെയധികം മാറിയിരിക്കുകയാണ്. നായികമാരായോ എന്ന് ചോദിച്ചാല്‍ ഇല്ല, എന്നാല്‍ ഇനി ഈ നടിമാരെ ബാലതാരം എന്ന് വിശേഷിപ്പിക്കാനും കഴിയില്ല…. അവർ ആരൊക്കെയാണെന്ന് നോക്കാം

അനിഖ സുരേന്ദ്രന്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളാണ് അനിഖ സുരേന്ദ്രൻ. അനിഖയുടെ മാറ്റം പ്രേക്ഷകര്‍ക്ക് ഒരു വലിയ കൗതുകം അല്ല. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് കൊണ്ട് തന്നെ അനിഖയുടെ വളര്‍ച്ച പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്നെയായിരുന്നു. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ സേതു ലക്ഷ്മിയായി വന്ന് മലയാളികളെ കരയിപ്പിച്ച കുഞ്ഞു മകളാണ് അനിഖ. പിന്നീട് മമ്മൂട്ടിയുടെ മകളായും അജിത്തിന്‌റെ മകളായും തമിഴിലും മലയാളത്തിലും തിരക്കുള്ള ബാലതാരമായി.

തെന്നിന്ത്യൻ ഭാഷകളില്‍ മികച്ച ചിത്രങ്ങളില്‍ ഭാഗമായിട്ടുണ്ട് നടി. അനിഖ സുരേന്ദ്രന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോൾ ബാല താരത്തിൽ നിന്നും നായികാകയാകാനുള്ള തയ്യാറെടുപ്പിലാണ് താരം.

എസ്തർ അനിൽ

ബാലതാരമായി എത്തി സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് എസ്തർ അനിൽ. നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ തുടക്കം. പിന്നീട് പത്തില്‍ അധികം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചെങ്കിലും, എസ്തറിന് മലയാളത്തിന് പുറത്ത് ശ്രദ്ധ നേടിക്കൊടുത്തത് ദൃശ്യം എന്ന ചിത്രമാണ്. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്.


ദൃശ്യത്തിന്റെ റീമേക്കിലൂടെ അന്യ ഭാഷയിലേക്കും പോയ എസ്തറിന്റെ മാറ്റവും പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്നെയാണ്. വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ.
ഇനി മകളായി അല്ല, നായികയായി അഭിനയിക്കാന്‍ തന്നെ തയ്യാറാണ് എസ്തര്‍.

മാളവിക നായര്‍

ടെലിവിഷന്‍ പരമ്പരകളില്‍ ബാലതാരമായി കരിയര്‍ ആരംഭിച്ച മാളവിക ആദ്യമായി അഭിനയിക്കുന്ന ചിത്രം മമ്മൂട്ടി നായകനായ കറുത്ത പക്ഷികളായിരുന്നു. കമല്‍ ആയിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തിലെ അഭിനയത്തിന് മാളവികയ്ക്ക് മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. അതിന് ശേഷം ഇന്റസ്ട്രിയില്‍ നിന്ന് വലിയൊരു ബ്രേക്ക് എടുത്തത് കാരണം മാളവികയുടെ മാറ്റം ശരിയ്ക്കും കാഴ്ചക്കാര്‍ക്ക് ഒരു കൗതുകമായി. ഇപ്പോള്‍ മലയാള സിനിമയില്‍ വീണ്ടും സജീവമായിരിയ്ക്കുകയാണ് നടി. ടിനി ടോം നായകനായ ഡഫേദാറിലൂടെയായിരുന്നു മാളവിക നായികയായി മാറിയത്. ദിലീപ് നായകനായി എത്തിയ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ മാളവിക പൃഥ്വിയുടെ ഭ്രമം എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തിട്ടുണ്ട്

ഇവ ക്രിസ്റ്റഫര്‍

രാജാധിരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭനയിച്ചതിലൂടെയാണ് ഇവ ക്രിസ്റ്റഫര്‍ മലയാളികള്‍ക്ക് സുപരിചിതയായത്. എണ്ണത്തില്‍ കുറഞ്ഞ സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ വെങ്കിലും വളരെ പെട്ടന്ന് ശ്രദ്ധ നേടാന്‍ ഇവയ്ക്ക് സാധിച്ചു. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് കൊണ്ട് തന്നെ ഇപ്പോള്‍ ഇവ ക്രിസ്റ്റഫറിന്റെ മാറ്റവും പ്രേക്ഷകര്‍ക്ക് ഒരു കൗതുകമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ള്‍ ഇവ

ജയശ്രീ ശിവദാസ്

അണ്ണാരക്കണ്ണാ വാ എന്ന പാട്ടും പാടി മലയാള മനസ്സിലേക്ക് കയറിയ ബാലതാരമാണ് ജയശ്രീ ശിവദാസ്. ചെറിയ ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് ജയശ്രീ തിരിച്ചെത്തിയത്. അഭിനയത്തില്‍ മാത്രമല്ല, സിനിമ മേക്കിങിലും താത്പര്യമുള്ള ജയശ്രീ ഇതിനോടകം ഒരു മ്യൂസിക്കല്‍ ആല്‍ബം സംവിധാനം ചെയ്ത് വിജയം നേടുകയും ചെയ്തിട്ടുണ്ട്.

ബേബി നയന്‍താര

ബേബി ശാമിലിയെ പോലെയും ബേബി ശാലിനിയെ പോലെയും 2006 മുതല്‍ മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള ബാലതാരമായിരുന്നു ബേബി നയന്‍താര. കിലുക്കം കിലുകിലുക്കത്തിലൂടെയാണ് നയന്‍താരയുടെ തുടക്കം. പിന്നീട് 2016 വരെയും മലയാള സിനിമയില്‍ സജീവമായി നിന്നു. ഇപ്പോള്‍ ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി

More in Malayalam

Trending

Recent

To Top