
Social Media
‘അനന്തന്റെ മോന് ഇപ്പോഴും നാടുവാഴി തന്നെ’… മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി വീഡിയോയിൽ പകർത്തി സുഹൃത്ത്; വീഡിയോ വൈറൽ
‘അനന്തന്റെ മോന് ഇപ്പോഴും നാടുവാഴി തന്നെ’… മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി വീഡിയോയിൽ പകർത്തി സുഹൃത്ത്; വീഡിയോ വൈറൽ

മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിനൊപ്പം സമീറും സൈക്കിള്‍ സവാരി നടത്തുന്നുണ്ട്.
നാടുവാഴികള്‍ എന്ന സിനിമയിലെ ‘രാവിന് പൂന്തേന്‍’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് സൈക്കിള്‍ സവാരി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അനന്തന്റെ മോന് ഇപ്പോഴും നാടുവാഴി തന്നെ’ എന്ന അടിക്കുറിപ്പും സമീര്‍ നല്‍കിയിട്ടുണ്ട്.
മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമയുടെ റിലീസ്. പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...