സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്പി ശ്രീകുമാര്‍ ആയിരുന്നു ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനെ അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനം ഏറെ കയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്.
ഇനി മുതല്‍ ചക്കപ്പഴത്തിലെ ഉത്തമനായി താന്‍ ഉണ്ടാകില്ലെന്നാണ് ശ്രീകുമാര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തൊരു കുറിപ്പിലൂടെയാണ് താരം തന്റെ പിന്മാറ്റം അറിയിച്ചിരിക്കുന്നത്. എന്താണ് പിന്മാറ്റത്തിന്റെ കാരണം എന്ന് മാത്രം ശ്രീകുമാര്‍ പറഞ്ഞിട്ടില്ല.
ശ്രീകുമാറിന്റെ വാക്കുകളിലേക്ക്….
നമസ്കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം. എന്നായിരുന്നു ശ്രീകുമാറിന്റെ പോസ്റ്റ്. ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുനാളുകളായി ശ്രീകുമാര്‍ പരമ്പരയിലുണ്ടായിരുന്നില്ല. കഥ പ്രകാരം ഉത്തമന് ആശയോടൊപ്പം ആശയുടെ വീട്ടിലാണുള്ളത്. പരമ്പരയില്‍ നിന്നും പ്രധാന താരമായ അശ്വതി ശ്രീകാന്ത് നേരത്തെ തന്നെ ഇടവേളയെടുത്തിരുന്നു. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായാണ് അശ്വതി പരമ്പരയില്‍ നിന്നും ഇടവേളയെടുത്തത്. പിന്നാലെയാണ് ശ്രീകുമാറും പരമ്പരയില്‍ നിന്നും ഇടവേളയെടുത്തത്.
ശ്രീകുമാര്‍ താന്‍ പിന്മാറുകയാണെന്ന് അറിയിച്ചതോടെ കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. എന്ത് പറ്റി? എന്ത് പരിപാടി ആണ് ഭായ്….. നിങ്ങളും പോയാല്‍ ഞാന്‍ ആ പരിപാടി കാണല്‍ നിര്‍ത്തും, മറിമായം , ഉപ്പും മുളകും, ഇപ്പൊ ഇതും.. ഇതെന്താണ് ഭായ്, അവര്‍ നിങ്ങളെ ഒഴിവാക്കുന്നതാണോ അതോ സ്വയം ഒഴിഞ്ഞു പോകുന്നതാണോ? ഉപ്പും മുളകും, ചക്ക പഴം, മറിമായം, ആര്‍ക്കാ പ്രോബ്ലം? ഒരു പ്രോജെക്ട്ടും നിങ്ങള്‍ പൂര്‍ത്തിയാക്കുന്നില്ല, ഇങ്ങനാണേല്‍ നിങ്ങള്‍ ഇത് പോലുള്ള പ്രോഗ്രാമുകളില്‍ അഭിനയിക്കാന്‍ നില്‍ക്കരുത്, തിരിച്ചു വാ ചേട്ടാ, എല്ലാ പരിപാടി കളില്‍ നിന്നും പകുതിക്ക് ഇട്ട് പോവുക ആണല്ലോ? ഇനി മറ്റ് നിര്‍മ്മാതാക്കള്‍ താങ്കളെ കാണിക്കാന്‍ മടിക്കില്ലേ? എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...