Connect with us

കാത്തിരിപ്പിന് വിരാമം..നായകനും നായികയും ജീവിതത്തിൽ ഒന്നായി…ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി!ആ വമ്പൻ സർപ്രൈസും ഒടുവിൽ പുറത്തേക്ക്..

serial

കാത്തിരിപ്പിന് വിരാമം..നായകനും നായികയും ജീവിതത്തിൽ ഒന്നായി…ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി!ആ വമ്പൻ സർപ്രൈസും ഒടുവിൽ പുറത്തേക്ക്..

കാത്തിരിപ്പിന് വിരാമം..നായകനും നായികയും ജീവിതത്തിൽ ഒന്നായി…ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി!ആ വമ്പൻ സർപ്രൈസും ഒടുവിൽ പുറത്തേക്ക്..

ഏറെ കാത്തിരിപ്പിനൊടുവിൽ മിനിസ്ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന താരവിവാഹം കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു നടന്നത്. മാധ്യമങ്ങളെ ഒന്നും തന്നെ വിവാഹവേദിയ്ക്കടുത്തേയ്ക്ക് അടുപ്പിച്ചിരുന്നില്ല. വളരെ സ്വകാര്യമായി നടത്തിയ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

പിസ്താ ഷെയ്ഡിൽ കസവ് നൂൽവർക്ക് ചെയ്ത റാണി പിങ്ക് നിറത്തിലുള്ള ബോർഡർ വരുന്ന പട്ടാണ് വിവാഹത്തിനായി ചന്ദ്ര അണിഞ്ഞത്. ടെമ്പിൾ സെറ്റ് ആഭരണങ്ങളും കൂടി അണിഞ്ഞാണ് ചന്ദ്ര എത്തിയത്. ടോഷ് ഓഫ്വൈറ്റ് നിറത്തിലുള്ള സിൽക്ക് ഷർട്ടണിഞ്ഞ് തനി നാടൻ കല്യാണച്ചെക്കനായാണ് എത്തിയത്

സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു. പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ്‍ അവതരിപ്പിക്കുന്ന സൂജാതയും യഥാര്‍ത്ഥ ജീവിത്തിലും ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കിയിരുന്നു. ഇരുവരുടെയും പ്രണയകഥ മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

താരവിവാഹത്തിനു ശേഷം ഇരുവരും ചേർന്ന് പുതിയ സംരംഭത്തിനു തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്. ഒരേ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾ പ്രത്യേകിച്ചും സിനിമ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നർ ജീവിതത്തിൽ ഒന്നിക്കുന്നത് വലിയ കാര്യമല്ല. എന്നാൽ ഒരിക്കൽ പോലും ഒരുമിച്ചഭിനയിക്കാത്തവർ സ്ക്രീനിലെ പ്രണയ ജോഡികൾ ആവുകയും ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തുകയും ചെയ്യുന്നവർ വിരളമായിരിക്കും. അത്തരത്തിൽ ഉള്ള രണ്ടു പേരാണ് ചന്ദ്രയും ടോഷും.

ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബല്‍റാം v/s താരാദാസ്, കാക്കി ഉള്‍പ്പെടെയുളള മലയാള സിനിമകളിൽ അഭിനയിച്ച ചന്ദ്രാ സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് വീണ്ടും മിനിസ്ക്രീനിലേക്ക് എത്തിയത് 2016ന് ശേഷമാണ് അഭിനയ രംഗത്ത് നടിക്ക് ചെറിയ ഒരിടവേള വന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്വന്തം സുജാതയിലൂടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു.

More in serial

Trending

Recent

To Top