നിഷ്കളങ്കയും ഊമയുമായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്.മൗനരാഗം.
മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ് കല്യാണിക്ക് സ്‌നേഹവും കരുകലും ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ ഇതിവൃത്തം.
മൗനരാഗം സീരിയലിലെ ഓരോ ദിവസത്തെയും എപ്പിസോഡ് സംഭവബഹുലമാണ്. ഇപ്പോൾ, പ്രസവിക്കാനായി ആശുപത്രിയിൽ കിടക്കുന്ന സോണിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. അപ്പോൾ, ഇന്നത്തെ വിശേഷം എന്താണെന്ന് നോക്കാം….
കടുവയും മൂങ്ങയും കൂടി പെട്ടെന്ന് ആശുപത്രിയിലേക്ക് പോവുകയാണ്. കല്യാണി വിഷമത്തോടെ തന്നെയാണ് നിൽക്കുന്നത്. പ്രകാശനും മുത്തശ്ശിയും പോയി കഴിഞ്ഞപ്പോൾ, ദീപ ചോദിക്കുവാണ്,
” സോണി മോൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്?? ആശുപത്രിയിൽ, ആരൊക്കെ ഉണ്ട് എന്നൊക്കെ…
കല്യാണി ആംഗ്യത്തിലൂടെ….. ആശുപത്രിയിൽ ആരൊക്കെ ഉണ്ടെന്നും, രൂപ വന്നിട്ട്… തന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ വിഷമത്തോടെ പറയുകയാണ്.
ദീപ മകളെ സമാധാനിപ്പിക്കാൻ ഒക്കെ ശ്രമിക്കുന്നുണ്ട്… പക്ഷേ കല്യാണിയെ കൊണ്ട് സഹിക്കാൻ പറ്റുന്നില്ല.
” എവിടെ സോണി മോൾ എവിടെ? മോൾ പ്രസവിച്ചോ?? ആൺകുഞ്ഞ് തന്നെയാണോ ഞങ്ങൾക്ക് ഒന്നു കാണാൻ പറ്റുമോ.. ” എന്നൊക്കെ പ്രകാശൻ കിരണിനോടും രൂപയോടും ചോദിക്കുകയാണ്…
അപ്പോൾ, കിരൺ പറയുകയാണ്…
“സോണിക്ക് ഇപ്പോൾ, ചെറുതായിട്ട് സുഖമായി വരുന്നതേയുള്ളൂ…. അതിനിടയ്ക്ക് പ്രസവിച്ചോ എന്നൊക്കെയാണോ അറിയേണ്ടത്?? ” ഇത് ചോദിച്ചപ്പോൾ പ്രകാശൻ ഒന്നും മിണ്ടുന്നില്ല…. എന്നിട്ട് കുറച്ചു കഴിഞ്ഞിട്ട് പറയുകയാണ്,
” സോണി മോൾക്ക് സുഖമുണ്ടോന്ന് തന്നെയാ അറിയേണ്ടത്… പിന്നെ, പ്രസവിച്ചോന്ന് അറിയേണ്ടേ… ” ഇത് കേട്ടിട്ട് കിരൺ മറുപടി പറയാനായി തുടങ്ങിയപ്പോൾ, രൂപ ഒന്നും സംസാരിക്കേണ്ട എന്ന രീതിയിൽ പറയുകയാണ്.
അപ്പോൾ മുത്തശ്ശി അവിടെ നിന്ന് പറയുന്നുണ്ട്,
” പുറമേ നിന്ന് നോക്കുമ്പോൾ വലിയ ആശുപത്രി, അക്കമ്മ വരുമ്പോൾ അത്ര കൊള്ളില്ല…. നിങ്ങൾക്ക് നല്ല പണം ഒക്കെ ഉള്ളതല്ലേ വേറെ ആശുപത്രിയിൽ കൊണ്ടുപോയി കൂടായിരുന്നോ, നമുക്ക് ഇവിടുന്ന് സോണി മോളെ വേര് ആശുപത്രിയിൽ കൊണ്ടു പോയാലോ?? ” ഇങ്ങനെയൊക്കെ അവിടെനിന്ന് സംസാരിച്ചപ്പോൾ രൂപ പറഞ്ഞു.
” ഇത് നല്ല ആശുപത്രി തന്നെയാണ്…. ഇവിടെയുള്ള എല്ലാവരും സോണി നല്ല പോലെ തന്നെ നോക്കുമെന്ന്. ” രൂപ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ, മൂങ്ങ പറഞ്ഞു…
ഓ… നോക്കിയ കൊള്ളാം!!
ഇവർ ഇങ്ങനെ സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ, എനിക്ക്, നല്ല ടെൻഷൻ ആകുന്നു…. സോണി മോൾ ഇപ്പോൾ പ്രസവിക്കുമോ എന്തോ… ഞാനൊന്ന് ഡോക്ടറെ കണ്ടിട്ട് വരട്ടെ…. എന്നും പറഞ്ഞ് ഡോക്ടറുടെ അടുത്തേക്ക് പോവുകയാണ്…
ഇതൊന്നും കിരണിനും രൂപയ്ക്കു ഒട്ടും ഇഷ്ടപ്പെടുന്നില്ല…
” ഇയാൾ എന്തിനാ ഇപ്പോൾ ഡോക്ടർ അടുത്ത് പോകുന്നത്, അവിടെ പോയി വല്ല മണ്ടത്തരം കാണിച്ചു വയ്ക്കും.. ” എന്നൊക്കെ കിരൺ പറഞ്ഞപ്പോൾ,.
അവന് പിന്നെ ഡോക്ടറെ കാണണ്ടേ… നിങ്ങളെ ഒന്നും തിരക്കുന്നില്ല അവൻ എങ്കിലും പോയി തിരക്കിട്ട്… എന്നെല്ലാം മൂങ്ങ മുത്തശ്ശി അവിടെ നിന്ന് പറയുന്നുണ്ട്.
കിരൺ പറഞ്ഞതുപോലെ പ്രഷൻ അവിടെ ചെന്ന് ഒരു കിടിലൻ മാടത്തരം തന്നെയാണ് കാണിച്ചത്. അതെന്താണെന്നും സീരിയലിനെ കുറിച്ച് കൂടുതലായും അറിയാൻ വീഡിയോ പൂർണമായും കാണൂ…
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...