
Social Media
ശാലിനിയെ ചേർത്തുപിടിച്ച് അജിത്ത്; ദീപാവലി ആഘോഷത്തിൽ നിന്നുള്ള ചിത്രം; ഏറ്റെടുത്ത് ആരാധകർ
ശാലിനിയെ ചേർത്തുപിടിച്ച് അജിത്ത്; ദീപാവലി ആഘോഷത്തിൽ നിന്നുള്ള ചിത്രം; ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് അജിത് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെയും കുടുംബനത്തോടൊപ്പമുള്ള ചിത്രങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ, അജിത്തിന്റെയും ശാലിനിയുടെ ദീപാവലി ആഘോഷത്തിൽ നിന്നുള്ള ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്
1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.
21-ാമത്തെ വയസിലാണ് അജിത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ തമിഴ് ചിത്രം ‘അമരാവതി’. ഈ സിനിമക്ക് ശേഷം ഒരു മത്സരയോട്ടത്തില് പരുക്ക് പറ്റി ഒന്നര വര്‍ഷക്കാലം വിശ്രമത്തിലായിരുന്നു. 1995ല്‍ ‘ആസൈ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇത് വളരെ വലിയ ഹിറ്റായിരുന്നു. തുടര്‍ന്നുള്ള കാലത്തില്‍ ഒരുപാടു റൊമാന്റിക് സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയില്‍ വലയ ഹരമായി. ഈ കാലഘട്ടത്തില്‍ വാലി (1999) എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ മമ്മൂട്ടിക്കൊപ്പം ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചു. തന്റെ 50-മത് ചിത്രം മങ്കാത തമിഴിലെ വലിയ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത്. ഇത് തമിഴിലെ വലിയ റെക്കോര്‍ഡ് ചിത്രവുമായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...